മസ്കത്ത്: 20ാമത് മസ്കത്ത് െഫസ്റ്റിവൽ ഏറെ വൈവിധ്യത്തോടെ ആഘോഷിക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ജനുവരി 18നാണ് 20ാമത് മസ്കത്ത് ഫെസ്റ്റിവലിന് തിരശ്ശീല ഉയരുന്നത്. 24 ദിവസം നീളുന്ന ഫെസ്റ്റിവൽ ഏറെ വൈവിധ്യത്തോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി അംഗങ്ങൾ അറിയിച്ചു. 1998ൽ ഖുറം നാച്വറൽ പാർക്കിലാണ് ആദ്യത്തെ മസ്കത്ത് ഫെസ്റ്റിവൽ അരങ്ങേറിയത്.
20ാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും. മസ്കത്ത് ഫെസ്റ്റിവൽ വൻ വിജയമാക്കാൻ തകൃതിയായ ഒരുക്കങ്ങൾ നടന്നുവരുന്നതായി മസ്കത്ത് നഗരസഭ ഉപമേധാവി ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഉമർ ബഹ്റാം അറിയിച്ചു.
അൽ അമിറാത്ത് പബ്ലിക് പാർക്കും അൽ നസീം പബ്ലിക് പാർക്കുമായിരിക്കും ഉത്സവത്തിെൻറ പ്രധാന വേദികൾ. ഒമാൻ ഒാേട്ടാമൊബൈൽ ക്ലബ്, വിവിധ ഹാളുകൾ എന്നിവയും ഉത്സവ വേദിയായിരിക്കും. അൽമദീന തിയറ്റലിലും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലും സംഗീത പരിപാടികളും സ്റ്റേജ് ഇനങ്ങളും സംഘടിപ്പിക്കും. ഫെസ്റ്റിവലിെൻറ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഒമാൻ ബ്രൈഡ് ഷോയും ഫാഷൻ ഷോയും സംഘടിപ്പിക്കുന്നുണ്ട്. ഉത്സവത്തിെൻറ ഭാഗമായി ടൂർ ഒാഫ് ഒമാൻ സൈക്ലിങ്ങും സംഘടിപ്പിക്കും.
ഖുറം നാച്വറൽ പാർക്കിലെ അൽമദീന തിയറ്ററിൽ താമർ ഹുസ്നി, മിറിയം ഫാർസ്, മുഹമ്മദ് അസ്ലം, മിയാമി ഗ്രൂപ് തുടങ്ങിയവൻ സംഗീത പരിപാടികൾ സംഘടിപ്പിക്കും. ഫെസ്റ്റിവലിെൻറ ഭാഗമായി നിരവധി സാംസ്കാരിക സാഹിത്യ പരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കവിത സന്ധ്യയും നടത്തും. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സംഘടനകളുമായും സഹകരിച്ചും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഒമാനി റൈറ്റേഴ്സ് ആൻഡ് ലിറ്റററി സൊസൈറ്റി, കൾചറൽ ക്ലബ്, ഒമാൻ ജേർണലിസ്റ്റ് അസോസിയേഷൻ, ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റി, ഒമാൻ ഫോേട്ടാഗ്രഫി സൊസൈറ്റി, ഒമാൻ ഫിലിം സൊസൈറ്റി എന്നിവയും പരിപാടിയിൽ സജീവമായി പെങ്കടുക്കും. െഫസ്റ്റിവലിെൻറ ഭാഗമായി ത്രിമാന ചലച്ചിത്ര പ്രദർശനവും സംഘടിപ്പിക്കും.
ഫോേട്ടാഗ്രഫി ഫോറത്തിൽ ഒമാന് അകത്തും പുറത്തുമുള്ള നിരവധി ഫോേട്ടാഗ്രാഫർമാർ പെങ്കടുക്കും. ബുക് കോർണർ, ലിറ്റററി കഫെ എന്നിവ ഇൗ വർഷെത്ത ഫെസ്റ്റിവലിെൻറ പ്രത്യേകതയാണ്. മുൻ വർഷങ്ങളിലെ പ്രത്യേക ഇനങ്ങളും ഇൗ വർഷവും അരങ്ങേറും. അൽഅമിറാത്ത് പാർക്കിലും അൽനസീം പാർക്കിലും വൈവിധ്യമാർന്ന ഇനങ്ങളുണ്ടാവും. വിവിധ രാജ്യങ്ങളുടെ വാണിജ്യ സ്റ്റാളുകളും വിനോദ പരിപാടികളും മറ്റു വൈവിധ്യമാർന്ന പരിപാടികളും ഇൗ വർഷവും അരങ്ങേറും.
ഒമാനി സാംസ്കാരികത്തനിമ വിളിച്ചോതുന്ന പ്രദർശനങ്ങൾ, ഒമാനികളുടെ ജീവിതരീതിയും കാർഷിക രീതിയും പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ, ഒമാനി കരകൗശല വസ്തു പ്രദർശനം, നാടോടി നൃത്തങ്ങൾ എന്നിവയും മസ്കത്ത് ഫെസ്റ്റിവലിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.