Posted On
date_range Updated On
date_range ആമിറാത്തിലെ ജബലുൽ അസ്‌വദിന് ഇനി മോടി കൂടും
മസ്‌കത്ത്: വിനോദസഞ്ചാരത്തിന്റെ സാധ്യത വർധിപ്പിക്കാനും നഗരസൗന്ദര്യം മോടി കൂട്ടുന്നതിനുമായി ആമിറാത്ത് വിലായത്തിലെ അൽ തുവൈനയിൽ ‘ജബൽ അൽ അസ്‌വദ്’ സൗന്ദര്യവൽകരണ പദ്ധതിയുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി.
പൊതുസ്ഥലങ്ങൾ കൂടുതൽ ജനകീയമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി മുൻസിപ്പാലിറ്റി സ്വന്തം ഫണ്ട് ഉപയോഗിച്ച് നപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് ‘ജബൽ അൽ അസ്‌വദ്’ പദ്ധതി.പ്രദേശത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ സൗന്ദര്യവൽകരണമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് ഒത്തുചേരാൻ അനുയോജ്യമായ ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള വിപുലമായ സൗന്ദര്യവൽക്കരണ-വികസന പ്രവൃത്തികൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.