?????????? ????? ?????????????? ??????????

മസ്​കത്ത്​- കോഴിക്കോട്​ എക്​സ്​പ്രസ്​ തിരുവനന്തപുരത്തിറക്കി; കരിപ്പൂരിലെത്തിക്കാൻ നടപടിയില്ല

മസ്​കത്ത്​: മസ്​കത്തിൽ നിന്ന്​ കോഴിക്കോട്ടിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം തിരുവനന്തപുരത്തിറക ്കി. മോശം കാലാവസ്​ഥയെ തുടർന്ന് കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ വന്നതോടെ ​​ ​െഎ.എക്​സ്​ 350 വിമാനം തിരുവനന്തപുരത്ത് ​ ഇറക്കുകയായിരുന്നു​.

വെള്ളിയാഴ്​ച രാവിലെ പത്തരയോടെ തിരുവനന്തപുരത്തിറക്കിയ വിമാനം എപ്പോൾ കരിപ്പൂരിലേക്ക്​ തിരിച്ചുപറക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്​തത വന്നിട്ടില്ല. തിരിച്ചുപോകാത്തതി​​െൻറ കാരണം ചോദിച്ചപ്പോൾ പൈലറ്റി​​െൻറ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന മറുപടിയാണ്​ ലഭിച്ചതെന്ന്​ യാത്രക്കാരനായ മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ പറഞ്ഞു.

സ്​ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ വിമാനത്തിലുണ്ട്​. ഉച്ചവരെ വിമാനത്തിലിരുന്നിട്ടും കുടിവെള്ളം മാത്രമാണ്​ നൽകിയത്​​. യാത്രക്കാർ ബഹളം വെച്ചിട്ടും കൃത്യമായ മറുപടി നൽകിയിട്ടില്ല. ഉച്ചക്ക്​ ഒരു മണി ആയപ്പോൾ ഹാൻഡ്​ബാഗ്​ എടുത്ത്​ ടെർമിനലിൽ പോയി വിശ്രമിക്കാനും കരിപ്പൂരിലേക്ക്​ തിരിച്ചുപറക്കുന്ന കാര്യം ശേഷം തീരുമാനിക്കാമെന്നുമാണ്​ പറഞ്ഞതെന്നും ഷംസുദ്ദീൻ പറഞ്ഞു.

ഒമാൻ സമയം പുലർച്ചെ 2.45ന്​ മസ്​കത്തിൽ നിന്ന്​ പുറപ്പെടേണ്ട വിമാനം നാലരക്കാണ്​ പുറപ്പെട്ടത്​. പുലർച്ചെ മസ്​കത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനം കരിപ്പൂരിൽ തടസമില്ലാതെ ഇറക്കുകയും ചെയ്​തു.

Tags:    
News Summary - Muscat- Kozhikode Air India Express diverted to Thiruvanathapuram- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.