മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഒ​രു​ക്കം 24’ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു


മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ ക​ൺ​വെ​ൻ​ഷ​നും പൊ​തു​യോ​ഗ​വും

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൺ​വെ​ൻ​ഷ​നും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി 29ന് ​രാ​ത്രി എ​ട്ടു​ മ​ണി​ക്ക് ബ​ർ​ക്ക​യി​ൽ ക​ൺ​വെ​ൻ​ഷ​നും മാ​ർ​ച്ച് ഒ​ന്നി​ന് രാ​ത്രി എ​ട്ടു​ മ​ണി​ക്ക് റൂ​വി ഗോ​ൾ​ഡ​ൺ തു​ലി​പി​ൽ വെ​ച്ച് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും. മ​ല​പ്പു​റം ജി​ല്ല മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് കു​റ്റൂ​ർ മു​ഖ്യാ​തി​ഥി​യാ​കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

ഉ​സ്മാ​ൻ പ​ന്ത​ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മ്മേ​ള​ന പോ​സ്റ്റ​ർ പ്ര​കാ​ശ​നം മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ലൂ​ർ നി​ർ​വ​ഹി​ച്ചു. അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, ഷ​മീ​ർ പാ​റ​യി​ൽ, ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, അ​മീ​ർ കാ​വ​നൂ​ർ, സാ​ദി​ഖ് മ​ത്ര, റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ജീ​ബ് കു​നി​യി​ൽ സ്വാ​ഗ​ത​വും യാ​കൂ​ബ് തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muscat KMCC Malappuram District Committee Convention and General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.