മസ്കത്ത്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കൾക്ക് ഗാല കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഗാല ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ ഷമീർ പി.ടി.കെ, ഹരിത സാന്ത്വനം കൺവീനർ മുജീബ് കടലുണ്ടി, അഷറഫ് കിണവക്കൽ, ഷാജഹാൻ അൽ ഖുവൈർ, ഷമീർ പാറയിൽ, വാഹിദ് ബർക്ക, നവാസ് ചെങ്കള തുടങ്ങിയവർ സംസാരിച്ചു. ഗാല ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഖലീൽ വടശ്ശേരി സ്വാഗതവും ട്രഷറർ മഹ്മൂദ് സിറ്റിസൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.