ജീ​വി​ത​ച്ചെ​ല​വ്​ താ​ങ്ങാ​വു​ന്ന ന​ഗ​രം: മു​ൻ​നി​ര​യി​ൽ മ​സ്ക​ത്തും

മ​സ്ക​ത്ത്​: ജീ​വി​ത​ച്ചെ​ല​വ്​ താ​ങ്ങാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച്​ മ​സ്‌​ക​ത്തും. അ​മേ​രി​ക്ക​ന്‍ ഓ​ണ്‍ലൈ​ന്‍ ലെ​ന്‍ഡ​റാ​യ നെ​റ്റ്ക്രെ​ഡി​റ്റി​ന്റെ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം മു​ൻ​നി​ര​യി​ലാ​ണ്​​ മ​സ്ക​ത്ത്. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 73 ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളി​ലെ എ​ട്ടു​ല​ക്ഷം വ​സ്തു​ക്ക​ള്‍ വി​ശ​ക​ല​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​രോ ന​ഗ​ര​ത്തി​ലെ​യും വീ​ടു​ക​ളു​ടെ വി​ല, പ്രാ​ദേ​ശി​ക റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച പ​ഠ​നം, ഓ​രോ ത​ല​സ്ഥാ​ന​ത്തെ​യും ശ​രാ​ശ​രി ശ​മ്പ​ളം തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ശ​ക​ല​നം ചെ​യ്ത​താ​ണ്​ ജീ​വി​ത​ച്ചെ​ല​വ് താ​ങ്ങാ​വു​ന്ന​താ​ണോ എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. മ​സ്‌​ക​ത്തി​ല്‍ ഇ​ട​ത്ത​രം വീ​ട് വാ​ങ്ങാ​ന്‍ നാ​ലു വ​ര്‍ഷ​ത്തെ​യും ഏ​ഴു മാ​സ​ത്തെ​യും ശ​മ്പ​ളം മ​തി​യെ​ന്ന് റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പ്രി​ട്ടോ​റി​യ​യി​ലും ഇ​തേ കാ​ല​യ​ള​വി​ൽ വീ​ടു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. മ​സ്‌​ക​ത്തി​ല്‍ ഇ​ട​ത്ത​രം വീ​ടു​ക​ളു​ടെ വി​ല 1.08 ല​ക്ഷം ഡോ​ള​റാ​ണ്. മ​സ്ക​ത്തി​നും പ്രി​ട്ടോ​റി​യ​ക്കും​ ശേ​ഷം വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​ലെ ബെ​ല്‍ഫാ​സ്റ്റ് ആ​ണ് ചെ​ല​വ് കു​റ​ഞ്ഞ ത​ല​സ്ഥാ​നം. ഇ​വി​ടെ വീ​ട് വാ​ങ്ങാ​ന്‍ 6.9 വ​ര്‍ഷ​ത്തെ ശ​മ്പ​ളം മ​തി​യാ​കു​മെ​ന്നും റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Muscat is the most affordable capital city in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.