മൗ​ലി​ദ് സ​ദ​സ്സും വി​ദ്യാ​ർ​ഥി ഫെ​സ്​​റ്റും

സാ​ല്‍മി​യ: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ല്‍ ഹ​വ​ല്ലി മേ​ഖ​ല​യും സാ​ല്‍മി​യ മ​ദ്​​റ​സ​ത്തു​ന്നൂ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ജ്​​ലി​സു​ന്നൂ​ര്‍-​മൗ​ലി​ദ് സ​ദ​സ്സും വി​ദ്യാ​ർ​ഥി ഫെ​സ്​​റ്റും ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ല്‍ പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ല്‍മി​യ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്കൂ​ള്‍ സെ​ന്‍ട്ര​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ദ്​​റ​സ​ത്തു​ന്നൂ​ർ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് തൃ​ക്ക​രി​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ല്‍ വൈ​സ് ചെ​യ​ർ​മാ​ർ ഉ​സ്മാ​ൻ ദാ​രി​മി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ​ലി ഫൈ​സി, ഇ​ഖ്‌​ബാ​ൽ ഫൈ​സി, നാ​സ​ർ കോ​ഡൂ​ർ, ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി, ശം​സു​ദ്ദീ​ൻ മൗ​ല​വി, കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, അ​ഷ്‌​ക​ർ അ​ലി, ശി​ഹാ​ബ്, ഇ​ഖ്‌​ബാ​ൽ മാ​വി​ലാ​ടം, ഫാ​യി​സ് ബേ​ക്ക​ൽ, ശി​ഹാ​ബ് കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ലി കു​ഞ്ഞി, മു​നീ​ർ അ​ടൂ​ർ, പി.​പി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ദ്​​റ​സ പ്രി​ൻ​സി​പ്പ​ൽ സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, അ​ബ്​​ദു കു​ന്നും​പു​റം, അ​ബ്​​ദു​ൽ ല​ത്തീ​ഫ് മൗ​ല​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദാ​റു​ത്ത​ർ​ബി​യ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ് പ്ര​ദ​ർ​ശ​ന​ത്തി​ന് ആ​ദി​ൽ മു​ഹ​മ്മ​ദ്, അ​ക്ബ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​സാ​ർ അ​ല​ങ്കാ​ർ സ്വാ​ഗ​ത​വും സു​ബൈ​ർ സാ​ൽ​വ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - moulid sadassum students festum-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.