ഷാർജ: വെള്ളിയാഴ്ചകളിലെ ഖുതുബ പ്രഭാഷണം എല്ലാവർക്കും മനസ്സിലാക്കാൻ പദ്ധതിയുമായി ഷാർജയിലെ പള്ളി. എമിറേറ്റിലെ അൽ സീഫിലെ മഗ്ഫിറ പള്ളിയാണ് ഖുതുബ പരിഭാഷ ആപ് വഴി ലഭ്യമാക്കുന്നത്. 40ലോക ഭാഷകളിലാണ് ആപ്പിൽ പരിഭാഷകൾ ലഭിക്കുക. ‘മിമ്പർ’ എന്ന പേരിലെ ആപ്ലിക്കേഷൻ വഴിയാണ് ഇത് ലഭ്യമാക്കുന്നത്.
ഷാർജ ഇസ്ലാമിക കാര്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ സന്ദേശം കൂടുതൽ പേർക്ക് മനസ്സിലാക്കാൻ സാഹചര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി ഭാഷ അറിയാത്ത മിക്ക പ്രവാസികൾക്കും പദ്ധതി ഉപകാരപ്പെടും. സർക്കാർ സംവിധാനങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്.
ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും സൗജന്യമായി ലഭ്യമായ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ അവർക്ക് മനസ്സിലാകുന്ന ഭാഷ തിരഞ്ഞെടുക്കാം. ഖുതുബ ഡൗൺലോഡ് ചെയ്യാനും ഭാവിയിലേക്ക് സൂക്ഷിച്ചുവെക്കാനും ആപ്പിൽ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.