മസ്കത്ത്: വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. ഈ വർഷം പൊതു-സ്വകാര്യമേഖലകളിലായി 32,000 തൊഴിലവസരങ്ങൾ നൽകാനാണ് തൊഴിൽമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. തെക്കൻ ബാത്തിനയിൽ 402 തൊഴിലവസരങ്ങൾ ഒരുക്കിയതായി കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ പകുതിവരെ 40,594 ആളുകൾക്ക് തൊഴിൽ നൽകാൻ മന്ത്രാലയത്തിന് സാധിച്ചു. പുതിയ തൊഴിലന്വേഷകരായ 17,671 ആളുകൾക്ക് സ്വകാര്യമേഖലയിൽ അവസരം ലഭിച്ചു. 2949 ആളുകൾക്കുള്ള ജോലിക്കായുള്ള നടപടികളും പുരാഗമിച്ചുകൊണ്ടിരിക്കുന്നു. പൊതുമേഖലയിൽ 19,000 ആളുകൾക്കാണ് തൊഴിൽ ലഭ്യമാക്കിയത്. ഇതിൽ 17,013 ആളുകൾ ജോലിയിൽ പ്രവേശിച്ചു. 2961 പേർ നിയമനത്തിനായി കാത്തുനിൽക്കുന്നു. പൊതുമേഖലയിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ 2000 തൊഴിലവസരങ്ങളും ഒരുക്കി.
229 തടവുകാർക്ക് മാപ്പ് നൽകി
മസ്കത്ത്: 229 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് നൽകിയത്. ഇതിൽ 70 പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 285 തടവുകാർക്കായിരുന്നു മാപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.