മെട്രോപൊളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍ എക്സിക്യൂട്ടിവ് യോഗത്തിൽനിന്ന്
മസ്കത്ത്: എറണാകുളം ജില്ലക്കാരുടെ ഒമാനിലെ കൂട്ടായ്മയായ മെട്രോപൊളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.2025 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ് ക്യാമ്പയിന് ഫെബ്രുവരി 28 വരെ നടക്കും. ഫൈസല്‍ ആലുവയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് കമ്മിറ്റി രൂപവത്കരിച്ചു. റഫീഖ്, ഷമീര്‍, ഹാസിഫ് ബക്കര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
ഹലാ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടനയിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിവിധ മെഡിക്കല്‍ ചെക്കപ്പുകള്‍ ഫെബ്രുവരി 14,15 ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ എട്ട് മണി മുതല്‍ 12 മണിവരെ വാദി കബീര്‍ ഹലാ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കും.
മസ്കത്തില് അയണ്മാന് പട്ടം കരസ്ഥമാക്കിയ എറണാകുളം സ്വദേശികളായ ഫിലിപ്പിനെയും അദ്ദേഹത്തിന്റെ മകന് റോണ്‍ ഫിലിപ്പിനെയും മെട്രോപോലിറ്റന്സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍ ആദരിക്കും. കൂടാതെ ഇഫ്താര്‍ മീറ്റ്, മേയ് മാസത്തില്‍ വലിയൊരു സംഗീത വിരുന്ന് എന്നിവയും സംഘടിപ്പിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്, ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്, ട്രഷറര്‍ എല്‍ദോസ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.