മെട്രോപോളിറ്റൻസ് എറണാകുളത്തിന്റെ നേതൃത്വത്തിൽ നടന്ന ഈദ് ആഘോഷ, കുടുംബ സംഗമ പരിപാടിയിൽനിന്ന്

മെട്രോപൊളിറ്റൻസ് എറണാകുളം ഈദ് ആഘോഷവും കുടുംബസംഗമവും

മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ഈദ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. റൂവിയിലെ ഗാലക്‌സി ഹാളിൽ നടന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവരും സംബന്ധിച്ചു. പ്രസിഡന്റ് സിദ്ദിക്ക് ഹസന്റെ അധ്യക്ഷത വഹിച്ചു.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹിയുമായ ഡോ. ബീന ഹരികൃഷ്ണ ഉദ്‌ഘാടനം ചെയ്തു. എല്ലാ ആഘോഷവും മുന്നോട്ട് വെക്കുന്നത് മാനവിക ഐക്യമാണെന്ന് അവർ പറഞ്ഞു. മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ അംഗവും ഇൻഡോ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ ആലുവ സ്വദേശിയായ മെന്റലിസ്റ്റ് സുജിത്തിന് കൂട്ടായ്മയുടെ ആദരവ് ചടങ്ങിൽ നൽകി.

തുടർന്ന് രഞ്ജിത്തി​ന്റെ മെന്റലിസ്റ്റ് ഷോ നടന്നു. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ എൽദോ മണ്ണൂർ നന്ദിയും പറഞ്ഞു. രാജേഷ് മേനോൻ അവതാരകനായി. വനിതാ കോ ഓർഡിനേറ്റർമാരായ ഫസീല ഷെമീർ, ബിനി, ജോളി , രമ ശിവ്, എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Metropolitan Ernakulam Eid celebration and family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.