ബഹ്റൈൻ പ്രതിനിധി കൗൺസിൽ സ്പീക്കർ ഫൗസിയ അബ്ദുല്ല സൈനൽ ഒമാന്റെ പ്രഥമ വനിത അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ബഹ്റൈൻ പ്രതിനിധി കൗൺസിൽ സ്പീക്കർ ഫൗസിയ അബ്ദുല്ല സൈനൽ, ഒമാന്റെ പ്രഥമ വനിതയും സുൽത്താന്റെ ഭാര്യയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം വൈകീട്ട് അൽ ബറക പാലസിലായിരുന്നു കൂടിക്കാഴ്ച. അതിഥിക്ക് ഊഷ്മള സ്വീകരണം നൽകിയ പ്രഥമ വനിത, ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചു.
കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച ഫൗസിയ, ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുകയും ചെയ്തു. സുൽത്താനേറ്റിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും അവർ പറഞ്ഞു. ജി.സി.സി ശൂറ, പ്രതിനിധികൾ, ദേശീയ, ഉമ്മ കൗൺസിലുകളുടെ മേധാവികളുടെ 16ാമത് യോഗത്തിൽ പങ്കെടുക്കാൻ ഒമാനിൽ എത്തിയതായിരുന്നു ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.