അ​മീ​റാ​ത്തി​ലെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മെ​ഗാ​തി​രു​വാ​തി​ര

മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി

മ​സ്ക​ത്ത്: മ​സ്ക​ത്തി​ൽ ആ​ദ്യ​മാ​യി 500 ല​ധി​കം മ​ങ്ക​മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. അ​മീ​റാ​ത്തി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന ടീ​മു​ക​ളാ​ണ് ഒ​ത്തു​ചേ​ർ​ന്ന് മെ​ഗാ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ച​ത്. മ​സ്ക​ത്ത് മ​ല​യാ​ളീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. ഹോ​ക്കി ഒ​മാ​നും യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്പോ​ർ​ട്സ് ക്ല​ബും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഗ​ൾ​ഫ് ഹോ​ക്കി ഫി​യ​സ്റ്റ​യു​ടെ വേ​ദി​യി​ലാ​ണ് പ​ടു കൂ​റ്റ​ൻ തി​രു​വാ​തി​ര​ക്ക് അ​ര​ങ്ങൊ​രു​ങ്ങി​യ​ത് .

ആ​ർ.​എ​ൽ.​വി ബാ​ബു മാ​ഷി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​ന​യി​ലെ 30 ഓ​ളം ടീ​ച്ച​റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 ഓ​ളം വ​രു​ന്ന മ​ഹി​ളാ ര​ത്ന​ങ്ങ​ളാ​ണ് ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി​യ​ത്. ബാ​ബു മാ​ഷി​ന്റെ കൊ​റി​യോ​ഗ്രാ​ഫി വെ​റും പ​തി​നെ​ട്ട് ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് 30 ടീ​ച്ച​ർ​മാ​ർ ഓ​ൺ​ലൈ​നി​ലും നേ​രി​ട്ടും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

സൂ​ർ, ഇ​ബ്ര, ബ​ർ​ക്ക, ഗാ​ല, അ​സൈ​ബ, ഗൂ​ബ്ര, അ​ൽ ഖു​വൈ​ർ, റൂ​വി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് തി​രു​വാ​തി​ര സം​ഘ​ങ്ങ​ളെ​ത്തി​യ​ത്. മെ​ഗാ തി​രു​വാ​തി​ര അ​സ്വ​ദി​ക്കാ​ൻ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പോ​ലും നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​മി​റാ​ത്തി​ലെ ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ആ​ർ.​എ​ൽ.​വി ബാ​ബു​വി​നു​ള്ള പു​ര​സ്കാ​രം ഹോ​ക്കി ഒ​മാ​ൻ ബോ​ർ​ഡ് മെ​മ്പ​ർ എ​ൻ​ജി​നീ​യ​ർ താ​നി അ​ൽ വ​ഹൈ​ബി യും ​ടി.​കെ. വി​ജ​യ​നും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. ടീ​ച്ച​ർ​മാ​ര​യ ആ​ർ.​എ​ൽ.​വി മൈ​തി​ലി സ​ന്ദീ​പ്, ശാ​രി​ക കെ. ​പ​ണി​ക്ക​ർ , ഇ​ന്ദു ബി​ജു, മീ​നു സു​രേ​ഷ്, ബി​ന്ധ്യ പ്ര​മോ​ദ് നാ​യ​ർ, ദേ​വി​ക നാ​യ​ർ, സൗ​മി​യ അ​ശോ​ക്, ദി​വ്യ രാ​ജേ​ഷ്, ആ​ശ്രി​ത ര​ഞ്ജി​ത്ത്, ദീ​പ സു​മീ​ത്, ആ​ഷി​ക സ​തീ​ഷ്,കാ​ർ​ത്തി സു​ധ മ​ഹേ​ഷ്‌,നീ​തു ജെ​യ്സ​ൺ, രേ​ഷ്മ സി.​ടി , ജ്യോ​തി സു​ധീ​ർ, നി​ഷാ​പ്ര​ഭാ​ക​ർ, നി​വേ​ദ്യ വി​ജ​യ്, നി​മി​ഷ വി​നീ​ത് റ​ഹൂ​ഫി​യ, അ​മൃ​ത റ​നീ​ഷ്, സ​രി​ത ഷെ​റി​ൻ, സൗ​മ്യ ജ​നീ​ഷ്.

മോ​നി​ഷ ബി​നി​ൽ, കൃ​ഷ്ണ പ്രി​യ, വ​മി​ക, ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ, വി​നീ​ത ഹ​ർ​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് ടി.​കെ. വി​ജ​യ​ൻ മെ​മ​ന്റൊ ന​ൽ​കി അ​നു​മോ​ദി​ച്ചു. മ​സ്ക​ത്ത് മ​ല​യാ​ളീ​സ് ടീ​മി​നെ ഹോ​ക്കി ഒ​മാ​നും യു​ണൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്പോ​ർ​ട്സ് ക്ല​ബും ചേ​ർ​ന്ന് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. മ​സ്ക​ത്ത് മ​ല​യാ​ളീ​സി​നു വേ​ണ്ടി രേ​ഖ പ്രേം, ​സ​ത്യ​നാ​ഥ് കെ ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ മെ​ഗാ തി​രു​വാ​തി​ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mega Thiruvathira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.