ഗുരു ഹരീഷ് ഗോപിയോടൊപ്പം മീര

ഭരതനാട്യ ​​അരങ്ങേറ്റത്തിൽ ശ്രദ്ധേയയായി മീരദാസ്​

മസ്കത്ത്​: സുഹാറിലെ അമ്മ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മ്യൂസിക്​ ആൻഡ്​ ആർട്​സിന്‍റെ ഭരതനാട്യ ​​അരങ്ങേറ്റത്തിൽ ശ്രദ്ധേയമായി സുഹാർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്​ വിദ്യാർഥിനിയുടെ പ്രകടനം. ഹരീഷ്​ ഗോപി ചിട്ടപ്പെടുത്തിയ കല്യാണരാമൻ എന്ന നൃത്താവിഷ്​കാരത്തിൽ രാവണന്‍റെ വേഷം പകർന്നാടിയ മീരദാസാണ്​ കാണികളുടെ കൈയടി നേടിയത്​.

സീതാദേവിയുടെ ജനനം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയതായിരുന്നു കല്യാണരാമൻ നൃത്താവിഷ്കാരം. പുരാണത്തിലെ വില്ലൻ കഥാപാത്രമായ രാവണനെ അവതരിപ്പിച്ചത്​ മീരയായിരുന്നു. സുഹാർ ബദർ അൽസമ ഹോസ്പിറ്റലിലെ മാർക്കറ്റിങ്​ മാനേജറായ മുരളിദാസിന്‍റെയും ജ്യോതിയുടെയും മകളാണ്​ പാലക്കാട്​ ചെർപ്പുളശ്ശേരി സ്വദേശിനിയായ മീര. ആറു വയസ്സു മുതൽ അമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണ്​. ഹർഷ ഹരികുമാറാണ്​ ആദ്യഗുരു.

Tags:    
News Summary - meera's bharatanatyam performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.