????????????????? ???????????? ???????? ???????? ?????????

വ്യാപനം തടയാൻ ത്രീ ഡി മെഡിക്കൽ ഉപകരണം

മസ്കത്ത്: കോവിഡ്​ വ്യാപനം തടയുന്നതിനുള്ള തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ത്രിമാന പ്രിൻറിങ്​ സാ​േങ്കതിക ഉപയോഗിച്ചുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിച്ചതായി വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രത്യേക പ്ലാസ്​റ്റിക ്​ മാസ്ക് അടക്കമുള്ള ഉപകരണങ്ങളാണ്​ നിർമിച്ചത്​. ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ളിക് എസ്​റ്റാബ്ലിഷ്​മ​െൻറ്​ ഫോർ ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റ്​, ഒമാൻ ടെക്നോളജി ഫണ്ട എന്നിവ ത്രിമാന പ്രിൻറിങ് രംഗത്ത്​ പ്രവർത്തിക്കുന്ന ചെറുകിട^ഇടത്തരം സംരംഭകരുമായി ചേർന്നാണ്​ ആരോഗ്യ മേഖലക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നത്. കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ദേശീയ തല പ്രതിരോധ നടപടിയുടെ ഭാഗമായാണ്​ പദ്ധതി.


കൊറോണ പടരുന്നത് തടയുവാൻ ഉപയോഗിക്കാനാവശ്യമായ സംരക്ഷിത ഉപകരണങ്ങൾ നിർമിക്കാൻ പ്ലാസ്​റ്റിക്​ നിർമാണ കമ്പനികളുമായും മന്ത്രാലയം സഹകരിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തി​െൻറ ഗുണ നിലവാര മാനദണ്ഡത്തോടെ നിർമിക്കുന്ന ഇൗ ഉപകരണങ്ങൾ ആരോഗ്യമന്ത്രാലയത്തി​െൻറയും വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻയും അംഗീകാരത്തോടെയുമാണ്​ വിപണിയിലെത്തുക. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമിക്കാനുള്ള എല്ലാ സംരംഭത്തെയും വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്തു.നിലവിൽ മാസ്കിന് വൻ ഡിമാൻറാണ് ഒമാൻ മാർക്കറ്റിലുള്ളത്. മാസ്കുകൾ മെഡിക്കൽ ഷോപ്പുകളിലും ഹൈപർ മാർക്കറ്റുകളിലും കിട്ടാൻ തന്നെയില്ല. മെഡിക്കൽ ഷോപ്പുകളിൽ അന്വേഷിച്ചാലും മാസ്ക് ഇല്ല എന്ന മറുപടിയാണ് സാധാരണക്കാർക്ക് ലഭിക്കുന്നത്. അണുമുക്തമായ മാസ്കുകൾ മാർക്കറ്റിൽ എവിടെയും കിട്ടാനില്ല. ചില ആശുപത്രികൾ വഴി പരിമിതമായ എണ്ണം നേരത്തെ കിട്ടിയിരുന്നു.


ചില ഹൈപർ മാർക്കറ്റുകൾ മാസ്കുകൾ എന്ന പേരിൽ ചില മുഖം മൂടികൾ വിൽക്കുന്നുണ്ടെങ്കിലും അവക്ക്​ യാതൊരു ഗുണനിലവാരവുമില്ല. വായയും മൂക്കും ശരിയായ രീതി അടക്കി െകട്ടാൻ പോലും ഇത്തരം മാസ്കുകൾക്ക് കഴിയുന്നില്ല. വാണിജ്യ വ്യവസായം മന്ത്രാലയം മുൻകൈയെടുത്ത്​ ഗുണ നിലവാരമുള്ള മാസ്കുകളും മറ്റ് ഉപകരണങ്ങളും മാർക്കറ്റിലെത്തിക്കുന്നത് പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. നിലവിൽ സാനിറ്റൈസറുകൾക്കും വൻ ഡിമാൻറാണുള്ളത്.

Tags:    
News Summary - medical-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.