എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപോളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍
സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപോളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍ ഹല മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ചെക്കപ്പ് സംഘടിപ്പിച്ചു.
നിരവധി ആളുകള്‍ പങ്കെടുത്തു. തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കാര്യമായ ശ്രദ്ധയില്ലാത്തതാണ് പലരെയും അപകടത്തിലെത്തിക്കുന്നതെന്നും തങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സ്വന്തം കുടുംബത്തിനോട് ചെയ്യുന്ന നീതികൂടിയാവും ആരോഗ്യനിലയെക്കുറിച്ച് ബോധവാന്മാരാവുകയും സംരക്ഷിക്കുകയൂം ചെയ്യുക എന്നുള്ളതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന് പറഞ്ഞു.
മെട്രോ പോളിറ്റന്‍സ് ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്റെ ഏകോപനത്തില്‍ നടന്ന പരിപാടിയില്‍ ഹലാ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ചാന്ദിനി, മെട്രോപൊളിറ്റന്‍സ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി, ഫൈസല്‍ ആലുവ, റഫീഖ് മാഞ്ഞാലി, ഷമീര്‍, ഹാഫിസ് ബക്കര്‍, രമ, പ്രശാന്ത് മേനോന്, അനീഷ് കടവില്‍, സുബിന്, നിജീഷ് ഷൈന്‍, അജാസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.