മസ്കത്ത്: കാബൂറ പ്രവാസി കൂട്ടായ്മയും സുവൈക് ബദർ അൽ സമയും ചേർന്ന് കാബൂറ ലുലുവിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ ഒമ്പതോടെ ആരംഭിച്ച ക്യാമ്പിൽ 150ൽ അധികം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഒരു മാസത്തേക്കുള്ള ഡിസ്‌കൗണ്ട് കൂപ്പൺ നൽകി. രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങൾക്കും ഒരു വർഷ വാരന്റി ഉള്ള പ്രിവിലേജ് കാർഡ് ഉടൻ നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
അബീഷ്, വിഷ്ണു, സന്തോഷ്, ലിജു, മുഹമ്മദ്, ബികിൽ, പ്രവീൺ, ജെറിൻ, ഡിക്സൻ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. കൺവീനർ രാജീവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.