മസ്കത്ത്: സേവ് ഒ.ഐ.സി.സി (ഒ.ഐ.സി.സി -എസ്) നിസ്വ റീജനല്‍ കമ്മിറ്റിയും ബദര്‍ അല്‍ സമ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡിന്റെ ഭീതി താൽക്കാലികമായി വിട്ടൊഴിഞ്ഞെങ്കിലും ആരോഗ്യ സംരക്ഷണത്തിന്റെയും ഇടവേളകളിലുള്ള പരിശോധനകളുടെയും ആവശ്യകത മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലയാളികള്‍ക്ക് പുറമെ നൂറിലധികം ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികളും ക്യാമ്പില്‍ പങ്കെടുത്തു. തികച്ചും സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായിരുന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പെന്ന് സംഘാടകര്‍ പറഞ്ഞു. സേവ് ഒ.ഐ.സി.സി നിസ്വ റീജനല്‍ പ്രസിഡന്റ് എം. ജോയ്, രക്ഷാധികാരി ഗോപകുമാര്‍, റീജനല്‍ കമ്മിറ്റി ഭാരവാഹികളായ രജികുമാര്‍, ഷീജ ജോണ്‍, അജി, ജോണ്സന്, ജോണ്‍, നൗഫല്‍, ഡോ. വിഷ്ണു, മണി ബാലചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബദര്‍ അല്‍ സമ നിസ്വ മാര്‍ക്കറ്റിങ് വിഭാഗം മാനേജര്‍ സുധീര്‍ മേനോന്, ഡോ. രഘുവീര്‍, ഡോ. സുലൈന, ഡോ. വെങ്കിടേഷ്, ഡോ. ഉമ്മര്‍ ഫാറൂഖ്, ഡോ. മധുര, ഡോ. അഞ്ജലി, ബ്രാഞ്ച് മാനേജര്‍ റമീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒമാന്‍ ദേശീയ കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് മാളിയേക്കല്‍, അനീഷ് കവില്, നസീര്‍ തിരുവത്ര, ബഷീര്‍ അഹമ്മദ്, എ.എം. ശരീഫ്, നൂറുദ്ദീന്‍ പയ്യന്നൂര്‍, ബാബു ചിറ്റിലപ്പിള്ളി, സതീഷ് പട്ടുവം, മോഹന്‍ കുമാര്‍, സജി എന്നത്ത്, ഹരിലാല്‍ വൈക്കം എന്നിവരും സംബന്ധിച്ചു.ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി റീജനല്‍ കമ്മിറ്റിയുടെ പല ഭാഗങ്ങളിലായി രക്തദാന ക്യാമ്പുകൾ ഉൾപ്പെടെ മെഡിക്കല്‍ ക്യാമ്പുകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സേവ് ഒ.ഐ.സി.സി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.