കെ.എം.സി.സി ചികിത്സ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range ചികിത്സ സഹായം കൈമാറി
മസ്കത്ത്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശി അജ്മലിന് വേണ്ടി തളിപ്പറമ്പ് മുനിസിപ്പൽ കെ.എം.സി.സി മസ്കത്ത് വാട്സ് ആപ് കൂട്ടായ്മ ഒരു ദിവസം കൊണ്ട് 75000 രൂപ സ്വരൂപിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ഷാജഹാനിൽ നിന്ന് അജ്മൽ ചികിത്സ കമ്മിറ്റിക്ക് വേണ്ടി വെള്ളാരംപാറ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ. സജീർ ഏറ്റുവാങ്ങി. മുഹമ്മദ് കുഞ്ഞി കായക്കൂൽ, മുഹമ്മദ് കപ്ലി, ഹാരിസ്, യു.എം. അയ്യൂബ്, സി.വി. സമീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി താജുദ്ദീൻ, ജാഫർ ജെ.എഫ്.സി, മുസ്തഫ ജെ.എഫ്.സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.