മസ്‌കത്തിലെ മലയാളി എന്‍ജിനീയേഴ്സിന്റെ ഒാണഘോഷ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range എം.ഇ.എ ഓണാഘോഷം സംഘടിപ്പിച്ചു
മസ്കത്ത്: മസ്‌കത്തിലെ മലയാളി എന്‍ജിനീയേഴ്സിന്റെ കൂട്ടായ്മയായ മലയാളി എന്‍ജിനീയേഴ്‌സ് അലുംനി (എം.ഇ.എ) ഓണാഘോഷം സംഘടിപ്പിച്ചു. കേരള എന്‍ജിനീയേഴ്സ് ഫാമിലി (കെ.ഇ. എഫ്) പ്രസിഡന്റ് കിരണ്‍ സദാശിവന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികളും തിരുവാതിര, ഫാഷന്‍ ഷോ തുടങ്ങിയവയും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ആഘോഷ പരിപാടികള്‍ക്ക് എം.ഇ.എ പ്രസിഡന്റ് ബെന്നി ബാബു, സെക്രട്ടറി അനൂപ് കെ. വിദ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 200 ഓളം ഒമാനിലെ മലയാളി എന്‍ജിനീയര്‍മാരും അവരുടെ കുടുംബങ്ങളുടെയും കൂട്ടായ്മയാണ് മലയാളി എന്‍ജിനീയേഴ്‌സ് അലുംനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.