Posted On
date_range Updated On
date_range മഴവിൽ സലാല വാർഷികാഘോഷം സംഘടിപ്പിച്ചു
സലാല: ജീവ കാരുണ്യ കൂട്ടായ്‌മയായ മഴവിൽ സലാല പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ഡോ. കെ. സനാതനൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സിദ്ദീഖ്, റസ്സൽ മുഹമ്മദ്, ആർ.കെ. അഹമ്മദ്, ലിജോ ലാസർ, സജീബ് ജലാൽ, ശ്യാം മോഹൻ, ബാബു കുറ്റ്യാടി, കെ.എ. സലാഹുദ്ദീൻ, ഇബ്രാഹിം വേളം, റഷീദ് കൽപറ്റ എന്നിവർ ആശംസകൾ നേർന്നു
വാർഷീകത്തോടനുബന്ധിച്ച് മഴവിൽ സലാലയുടെ അമ്പതാമത് സഹായ വിതരണവും നടന്നു. ജനറൽ സെക്രട്ടറി വിജയൻ മണ്ണാർക്കാട് സ്വാഗതവും ഹൻസ് ഹനീഫ നന്ദിയും പറഞ്ഞു. വോയിസ് ഓഫ് സലാലയുടെ ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു. ഹാരിസ്, മനോജ്, മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ നേത്യത്വം നൽകി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഷാഫില പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.