ആ​സ്വാ​ദ​ന​ത്തി​െൻറ പു​ത്ത​ൻ  അ​നു​ഭ​വ​വു​മാ​യി മ​ഴ​പ്പാ​ട്ട്​ അ​ര​ങ്ങി​ൽ

മസ്കത്ത്: മഴയുടെയും പാട്ടി​െൻറയും താളങ്ങളിൽ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ദൃശ്യവിരുന്നൊരുക്കി മഞ്ജുള​െൻറ മഴപ്പാട്ട് നാടകം. അൽ ഫലാജ് ഹോട്ടലിൽ പയ്യന്നൂർ ഫെസ്റ്റി​െൻറ ഭാഗമായാണ് നാടകം അരേങ്ങറിയത്. ആധുനിക സാേങ്കതിക വിദ്യയുടെ അകമ്പടിയോടെ അരങ്ങുതകർത്ത ഇൗ ത്രിമാന നാടകം നാടൻകലയുടെ തനത് സംഗീതവും അപൂർവ വെളിച്ച സംവിധാനവും ഒരുക്കി സിനിമയെ വെല്ലുന്ന രീതിയിലാണ് പ്രേക്ഷകരിലെത്തിയത്. ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള മഴപ്പാട്ട് എന്ന പരീക്ഷണ നാടകം പുതിയ അനുഭവമായതായി നാടകത്തിന് എത്തിയവരും സാക്ഷ്യപ്പെടുത്തി. മഴയിൽനിന്നാരംഭിച്ച് മഴയിൽ അവസാനിക്കുന്നതാണ് നാടകം. മടിയനായ ഭർത്താവ് കാന്ത​െൻറയും ജോലി ചെയ്ത് കുടുംബം പോറ്റുന്ന സഹധർമിണി കാന്തയുടെയും ജീവിത മുഹൂർത്തങ്ങളാണ് നാടകത്തിലുള്ളത്.  കാന്ത​െൻറയും കാന്തയുടെയും രണ്ട് മുഖങ്ങൾ ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട് നാടകത്തിൽ. മഴയടുക്കാറായപ്പോൾ ഒാല വീട് കെട്ടിമേയാൻ വഴി കാണാതെ കാന്ത വിഷമിക്കുകയും ഭർത്താവിനോട് വഴക്കടിക്കുകയും ചെയ്യുന്നു. വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട കാന്തൻ നാടുചുറ്റി നടക്കുന്നു. വിവിധ നാടും സംസ്കാരവും ജീവിതവും പരിചയപ്പെട്ട കാന്തൻ പുതിയ മനുഷ്യനായി തിരിച്ചുവരുന്നു.  ഇതോടെ, ദാമ്പത്യ ബന്ധത്തിന് പുതിയ മുഖം വരുന്നു. മഴ തകർത്ത് പെയ്യുന്നതിന് ഒപ്പം വീട് മേഞ്ഞ്  പ്രകൃതിക്കൊപ്പം മഴപ്പാട്ട് പാടുന്ന മനുഷ്യരുമായാണ് നാടകം അവസാനിക്കുന്നത്. 

ഏറെ സാേങ്കതിക മികവുള്ള നാടകത്തിൽ നാടിനെയും ഗ്രാമത്തെയും അതേപടി അവതരിപ്പിക്കുകയാണ്. വെളിച്ചത്തി​െൻറ സഹായത്തോടെ വീടുമേയുന്നതടക്കമുള്ള ദൃശ്യങ്ങൾ അതേപടി അവതരിപ്പിക്കാൻ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്. ഋതുക്കളും രാപ്പകലുകളും തനതായി അവതരിപ്പിക്കാനും സാധിക്കുന്ന പ്രകാശ സംവിധാനമാണ് ഉപയോഗിച്ചത്. സാധാരണ നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി സ്റ്റേജിൽ മാത്രം 60,000 വാട്ടി​െൻറ 60 വിളക്കുകൾ ഉപയോഗിക്കേണ്ടിവന്നതായി സംവിധായകൻ മഞ്ജുളൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 

മറ്റു നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി നാടകത്തിന് വേണ്ടി മാത്രം പ്രത്യേക സംഗീതമൊരുക്കി. നാടൻ കലാകാരന്മാരെ മാത്രം ഉപേയാഗപ്പെടുത്തി നാടൻ സംഗീത ഉപകരണങ്ങളുടെ സഹായത്തോടെയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. പയ്യന്നൂർ സൗഹൃദ വേദി അംഗങ്ങളായിരുന്നു നാടകത്തിലെ അഭിനേതാക്കൾ.  നാട്ടിൽ വിവിധ സ്റ്റേജുകളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗൾഫിൽ ആദ്യമായാണ് നാടകം അരങ്ങേറിയത്. സൂർ, സൊഹാർ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കാൻ പദ്ധതിയുള്ളതായി മഞ്ജുളൻ പറഞ്ഞു. 

ഇരുപതോളം നാടകങ്ങൾ സംവിധാനം ചെയ്ത മഞ്ജുളൻ രണ്ടു തവണ മികച്ച നാടക സംവിധായകനുള്ള അവാർഡും ഒരു തവണ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡും നേടിയിട്ടുണ്ട്. നിരവധി സിനിമകളിലും അഭിനയിച്ച മഞ്ജുളൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുകയാണ്. പുതു മുഖങ്ങളെ കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പൂർത്തിയായതായും മഞ്ജുളൻ പറഞ്ഞു.

Tags:    
News Summary - mazhappattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.