മവേല പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്​ച പുനരാരംഭിക്കും


മസ്​കത്ത്​: മവേലയിലെ സെൻട്രൽ പഴം^പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുന രാരംഭിക്കുമെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീ കരണങ്ങളുടെ ഭാഗമായാണ്​ ചില്ലറ വ്യാപാരം നിർത്തിവെച്ചത്​. വ്യാഴാഴ്​ച രാത്രി മാർക്കറ്റി​​െൻറ പ്രവർത്തനം മൊത്തമായി നിർത്തിവെക്കാനാണ്​ മസ്​കത്ത്​ നഗരസഭ നിർദേശിച്ചത്​.

തുടർന്ന്​ ബദൽ നടപടികൾ ആലോചിക്കാൻ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അധികൃതർ യോഗം വിളിച്ചിരുന്നു. ഇൗ യോഗത്തിൽ അടുത്ത ദിവസം മുതൽ മൊത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും ചില്ലറ വ്യാപാരം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്​കത്ത്​ നഗരസഭ അറിയിച്ചു.

പുലർച്ചെ നാലു മുതൽ 11 വരെ മൊത്ത വ്യാപാരത്തിന്​ ഉപയോഗിക്കുന്ന ത്രീ ടൺ വാഹനങ്ങൾക്കും വലിയ വാഹനങ്ങളും മാത്രമാകും കടത്തി വിടുക. ഇൗ തീരുമാനം ശനിയാഴ്​ച മുതൽ പ്രാബല്ല്യത്തിൽ വന്നതായി മസ്​കത്ത്​ നഗരസഭ അറിയിച്ചു. ഇതോടൊപ്പം ഹോൾസെയിൽ വിൽപനക്കാർക്കുള്ള ഒാൺലൈൻ പ്ലാറ്റ്​ഫോമായ ‘അത്​മർ’ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്​.

സെൻട്രൽ ഹോൾസെയിൽ മാർക്കറ്റ്​ തെക്കൻ ബാത്തിനയിലെ കസിയാദ്​ സാമ്പത്തിക നഗരത്തിലേക്ക്​ മാറ്റുന്നതിനുള്ള പദ്ധതികളും നടന്നുവരുകയാണ്​. മസ്​കത്ത്​ നഗരസഭയും അസിയാദും ചേർന്നാണ്​ ഇതിനുള്ള നടപടികൾ കൈകൊള്ളുന്നത്​. പുതിയ ഹോൾസെയിൽ മാർക്കറ്റിനെ സുഹാർ തുറമുഖവുമായി നേരിട്ട്​ ബന്ധിപ്പിക്കുന്നതിന്​ ഒപ്പം അനുബന്ധം സേവനങ്ങൾ ലഭ്യമാക്കുന്നതിനുളള ഇൻറഗ്രേറ്റഡ്​ മേഖലയും കസിയാദിൽ നിർമിക്കും. നിലവിലുള്ള മവേല മാർക്കറ്റിനെ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇൻറഗ്രേറ്റഡ്​ റീ​െട്ടയിൽ മാർക്കറ്റായി മാറ്റാനും പദ്ധതിയുണ്ട്​. ഇതിനുള്ള ടെണ്ടർ ഇൗ വർഷം അവസാനം പുറപ്പെടുവിക്കും.

Tags:    
News Summary - Mavela vegitable-fruit market-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.