മസ്കത്ത്: തിരുപ്പിറവി ദിനത്തെ ഭക്തിസാന്ദ്രമാക്കി മാര്‍ത്തോമാ ചര്‍ച്ച് ഇന്‍ ഒമാനിലെ ക്വയര്‍ സംഘവും. ഇരുനൂറോളം ആളുകള്‍ ഒത്തുചേരുന്ന ക്വയര്‍ ഗ്രൂപ്പാണ് ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കുന്നത്. 101 കുട്ടികള്‍ അംഗമായ സണ്‍ഡേ സ്കൂള്‍, 60 അംഗങ്ങളുള്ള ഇടവക ഗായക സംഘം, മുപ്പതുപേര്‍ ഉള്ള ഇംഗ്ളീഷ് ക്വയര്‍ എന്നിവ ചേര്‍ന്ന് സംയുകതമായാണ് ക്രിസ്മസ് ക്വയര്‍ ആലപിച്ചത്. ഇതിനായുള്ള ഒരുക്കങ്ങള്‍ കോഴഞ്ചരി കുഴിക്കാലാ സ്വദേശി ബിജി.എം.വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ ആഴ്ചകള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. ഗൃഹാതുരത്വമുള്ള പരമ്പരാഗത ഗാനങ്ങളുമായാണ് ഇത്തവണ ക്വയര്‍ ഒരുക്കിയിരിക്കുന്നതെന്ന് ബിജി പറഞ്ഞു. നിരവധി കഴിവുകളുള്ള ആളുകള്‍ പ്രവാസികള്‍ക്കിടയിലുണ്ട്. അവരെ ഏകോപിപ്പിച്ച് ചിട്ടയായ പരിശീലനത്തിലൂടെയാണ് ക്വയര്‍ ഒരുക്കുന്നത്. ക്രിസ്മസിന് ശേഷം പല ചാരിറ്റി ഷോകള്‍ക്കും മറ്റും മാര്‍ത്തോമാ ക്വയര്‍ ഗ്രൂപ്പിനെ ക്ഷണിക്കാറുണ്ടെന്നും ബിജി പറഞ്ഞു. 1975 ല്‍ 30 അംഗങ്ങളുമായി തുടങ്ങിയ ‘മാര്‍ത്തോമാ ചര്‍ച്ച് ഇന്‍ ഒമാനില്‍’ ഇന്ന് 985 കുടുംബങ്ങളിലേതടക്കം മൂവായിരത്തിലധികം അംഗങ്ങളുണ്ട്. 25 വര്‍ഷത്തില്‍ അധികമായി ക്വയര്‍ പ്രവര്‍ത്തിക്കുന്നു. ജാക്സണ്‍ ജോസഫ് പ്രഥമ വികാരിയും, ജോണ്‍സന്‍ വര്‍ഗീസ് സഹ വികാരിയുമായ ഇടവകയിലുള്ളവര്‍തന്നെയാണ് ക്വയറിന് വേണ്ട എല്ലാ സഹായവും നല്‍കുന്നത്. സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇടവക അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.