മത്ര: ജോലിയുടെ ഭാഗമായി അറബി, ഹിന്ദി എന്നുവേണ്ട ലോകത്തിലെ പല ഭാഷകളും മലയാളി അസ്സലായി കൈകാര്യം ചെയ്യും. അപ്പോഴും ബംഗാളി ഭാഷ മിക്ക മലയാളികൾക്കും ബാലികേറ മലയാണ്. തട്ടിയും മുട്ടിയും ഏതാനും വാക്കുകൾ മാത്രമേ ഏതാണ്ടെല്ലാ മലയാളികൾക്കും സംസാരിക്കാൻ അറിയൂ. എന്നാല്‍, മത്ര സൂഖിലെ ബംഗ്ലാദേശ് സ്വദേശി സിറാജുൽ ഇസ്ലാമിന് മലയാള ഭാഷയില്‍ സുഗമമായ വാമൊഴി വഴക്കമാണ് ഉള്ളത്. അടുത്തടുത്ത കടകളില്‍ ജോലിചെയ്യുന്നവരുമായുള്ള സഹവാസമാണ് മലയാളം അനായാസമായി കൈകാര്യം ചെയ്യാൻ സിറാജിനെ സഹായിക്കുന്നത്. ഹിന്ദിയിലോ മറ്റു ഭാഷകളിലോ വിവരങ്ങൾ ചോദിച്ചാലും ചോദിച്ചയാള്‍ മലയാളിയാണെന്ന് മനസ്സിലായാല്‍ സിറാജ് മറുപടി മലയാളത്തിലായിരിക്കും നല്‍കുക. ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നതായി സിറാജ് പറയുന്നു. മലയാളത്തോട് ഇത്രക്ക് പ്രിയം കൂടാനുള്ള കാരണം ചോദിച്ചാല്‍ സിറാജ് പറയുക മലയാളികളുമായുള്ള സൗഹൃദവും അവരോടുള്ള അടുപ്പവുമാണ് എന്നാണ്.
ദിവസത്തില്‍ നല്ലൊരു പങ്കും അവരോടൊപ്പമാണ് െചലവിടാറുള്ളത്. അതുകൊണ്ടാണ് അവരുമായി അവരുടെ ഭാഷയില്‍ തന്നെ സംവദിക്കാനിഷ്ടപ്പെടുന്നതെന്ന് സിറാജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.