ബുറൈമി: ബുറൈമി മിനിസ്ട്രി ഓഫ് ഹെൽത്ത് വർക്കേഴ്സ് കൂട്ടായ്മ മല്ലൂസ് ഗ്രൂപ് ഓണാഘോഷവും സ്നേഹസംഗമവും സംഘടിപ്പിച്ചു. ബുറൈമി ഓയാസിസ് റിസോർട്ടിൽ നടന്ന പരിപാടിയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാഫുകളും കുടുംബങ്ങളും പങ്കുചേർന്നു.
ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സൗഹൃദവും ഉഷ്മളമാക്കാൻ ഇത്തരം ഓണാഘോഷപരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് ഡോ. നൗഫൽ ഓർമിപ്പിച്ചു. വടംവലി മത്സരം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. നാടിന്റെ ഓർമകളും രുചിയും നിറഞ്ഞ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.