സിലാൽ മലയാളി കൂട്ടായ്മ ഭാരവാഹികൾ
മസ്കത്ത്: ബർക്കയിലെ ഖസാഈൻ സിലാൽ സെൻട്രൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലെ മലയാളികൾക്കായി സിലാൽ മലയാളി കൂട്ടായ്മ രൂപവത്കരിച്ചു. സിലാൽ മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 700 ഓളം അംഗങ്ങളാണ് നിലവിൽ ഈ കൂട്ടായ്മയിൽ ഉള്ളത്. മവാലയിലെ പഴയ സെൻട്രൽ മാർക്കറ്റിന് സമീപമുള്ള അൽമക്കാരീം ഹാളിൽ നടന്ന സംഗമത്തിലാണ് കൂട്ടായ്മ നിലവിൽ വന്നത്. കൂട്ടായ്മയുടെ സുഗമമായ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപദേശക സമിതി, എക്സിക്യൂട്ടിവ് കമ്മിറ്റി എന്നിങ്ങനെയുള്ള പ്രധാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
അംഗങ്ങളുടെ ഐക്യകണ്ഠനയുള്ള തീരുമാനത്തിലൂടെയാണ് സിലാൽ മലയാളി കൂട്ടായ്മ എന്ന നാമവും കൂട്ടായ്മയുടെ ഭാരവാഹികളെയും തെരഞ്ഞെടുപ്പും നടന്നത്. ഒമാനിലെ ഒരു പ്രദേശത്ത് ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയാണ് ‘സിലാൽ മലയാളി കൂട്ടായ്മ’. കൂട്ടായ്മയിലെ അംഗങ്ങൾക്ക് കൈത്താങ്ങായി നിൽക്കുക, അവരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
ഭാരവാഹികൾ: അബ്ദുൽജബ്ബാർഹാജി കൊല്ലം, ജോൺ എറണാകുളം, സലീം പുനലൂർ, മുഹമ്മദ് കുട്ടി മലപ്പുറം, ചന്ദ്രൻ കോഴിക്കോട്, അലവി മഞ്ചേരി, ഖാലിദ് എറണാകുളം, മനോജ് തൃശൂർ, ഷക്കീർ തിരുവനന്തപുരം, ലത്തീഫ് തലശ്ശേരി, ഇസ്ഹാഖ് കോഴിക്കോട്, മുഹമ്മദ് ശിവപുരം, രാജേന്ദ്രൻ പിള്ള തിരുവനന്തപുരം, ബിജു തൃശ്ശൂർ, അബ്ദുൽ ജബ്ബാർ ഫഞ്ച, നവാസ് കൂത്തുപറമ്പ്, അബ്ദുൽലതിഫ് ശിവപുരം, ഇല്യാസ് നാദാപുരം (ഉപദേശക സമിതി). അബ്ദുൽവാഹിദ് ഹാജി കരുനാഗപ്പള്ളി (പ്രസിഡന്റ്), ദാസൻ ചാലൊളി എടച്ചേരി, സഹദ് ശിവപുരം (വൈ. പ്രസി),
മുജീബ്റഹ്മാൻ കാഞ്ഞിരോട് (സെക്ര) അജ്മൽ ഹുസൈൻ കൊല്ലം, ഷമീർ ശിവപുരം(ജോ സെക്ര) , ലത്തീഫ് ഹാജി കൊല്ലം, നൗഷാദ് ചിറ്റാരിപ്പറമ്പ് (ഫിനാൻസ് കൺട്രോളർ), സന്തോഷ് തൃശ്ശൂർ, മുജീബ് വള്ളിത്തോട് (ഓഡിറ്റേഴ്സ്)
എക്സിക്യൂട്ടിവ് അംഗങ്ങളായി സമിതിയിലേക്ക് കേരളത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ള 50 ഓളം പ്രവർത്തകരെയും തിരഞ്ഞെടുത്തിട്ടുണ്ട്. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും മറ്റു ഉപസമിതികളെ രൂപവത്കരിക്കാനും വേണ്ടി ഉടൻ തന്നെ എക്സിക്യൂട്ടിവ് യോഗം കൂടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.