ഒമാനിൽ വാഹനാപകടത്തിൽ കോഴി​ക്കോട്​ സ്വദേശി മരിച്ചു

മസ്​കത്ത്​: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴി​ക്കോട്​ ചെറുവണ്ണൂർ സ്വദേശി ഷിയാസ്​ (28) ആണ്​ മരിച്ചത്​.

വെള്ളിയാഴ്​ച പുലർച്ചെ ഒരുമണിയോടെ മസ്​കത്തിൽ നിന്ന്​ അമ്പത്​ കിലോമീറ്ററോളം അകലെ ബിഡ്​ബിദിൽ നിന്ന്​ ഇബ്രയിലേക്കുള്ള വഴിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാകുമാരി സ്വദേശി മാഹിൻ നിസ്​വ ആശുപത്രി വ​​​െൻറിലേറ്ററിൽ ചികിത്സയിലാണ്​. ഒൗജാൻ ഗ്രൂപ്പിന്​ കീഴിലെ ജീവനക്കാരായ ഇരുവരും മസ്​കത്തിൽ നിന്ന്​ ബിദിയിലേക്ക്​ പോകവേയാണ് അപകടമുണ്ടായത്​.

Tags:    
News Summary - malayali killed in road accident in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.