മലയാളി ഉം​റ യാ​ത്രി​ക റോ​യ​ൽ  ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ 

മസ്കത്ത്: ഉംറ കഴിഞ്ഞ് മടങ്ങിവരവേ അസുഖംമൂലം ഗുരുതരാവസ്ഥയിലായ കോഴിക്കോട് സ്വദേശിനി റോയൽ ആശുപത്രിയിൽ ചികിത്സയിൽ. 
കോഴിക്കോട് കുറ്റിച്ചിറ കുണ്ടുങ്ങൽ സ്വദേശിനി ആയിശയാണ് (60) ശ്വാസകോശത്തിന് അണുബാധയുണ്ടായതിനെ തുടർന്ന് വ​െൻറിലേറ്ററിൽ കഴിയുന്നത്. ഞായറാഴ്ച പുലർച്ചെയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുവായ മുഹമ്മദ് കോയക്കും ഭാര്യക്കുമൊപ്പമാണ് ആയിശ ഉംറക്ക് പോയത്. ജിദ്ദയിൽനിന്ന് തിരികെ വിമാനത്തിൽ കയറുേമ്പാഴേ ഇവർക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ഒമാനിൽ വിമാനമിറങ്ങുന്നതിന് മുക്കാൽമണിക്കൂറോളം മുമ്പ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.  

ഒമാനിൽ വിമാനമിറങ്ങിയ ശേഷം മുഹമ്മദ്കോയക്കൊപ്പം  വിമാനത്താവളത്തിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും ലഗേജുകൾ കണക്ഷൻ വിമാനത്തിൽ കോഴിക്കോേടക്ക് കൊണ്ടുപോവുകയും ചെയ്തത് പ്രയാസമുണ്ടാക്കി.  ബോഷറിൽ ജോലി ചെയ്യുന്ന മുഹമ്മദ്കോയയുടെ മകനും ആശുപത്രിയിൽ ഇവർക്കൊപ്പമുണ്ട്. 

Tags:    
News Summary - malayalee umrah traveller hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.