ബുറൈമി: മലര്‍വാടി ബാലസംഘം ബുറൈമി ഏരിയയില്‍ കളിമുറ്റം പരിപാടി സംഘടിപ്പിച്ചു. നാടന്‍ കളികള്‍ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കള്‍ക്ക് വേണ്ടിയും വിവിധ കായിക പരിപാടികള്‍ നടത്തി. സഹദ് (യൂനിവേഴ്സിറ്റി ഓഫ് ബുറൈമി) ഉദ്ഘാടനം നിര്‍വഹിച്ചു. അരുഷ് രാജേഷ്, ഖദീജ നൗറിന്‍, ആദിന്‍ ജോഷ് , അക്ഷയ് കൃഷ്ണ, റോഹന്‍ രാജു, ഓജസ് വിനോദ്, മുഹമ്മദ് ആഷിഖ്, ആല്‍ബിന്‍ സാം, നേഹ ഷിജു എന്നിവര്‍ വിവിധ തലങ്ങളില്‍ സമ്മാനാര്‍ഹരായി. അഫ്സല്‍, മൂസ, സഹദ് എന്നിവര്‍ സമ്മാന വിതരണം നടത്തി. ഹാറൂന്‍, മുനീര്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.