Posted On
date_range Updated On
date_range വാഹനപകടം: കൊണ്ടോട്ടി സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മിസ്ഫ ജിഫ്നൈനിൽ ട്രക്കുകൾ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷത്തോളമായുണ്ടായിരുന്ന റഫീഖ് മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്തിരുന്നത്.
പിതാവ്: മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.