രു​ചി​യു​ടെ മേ​ള​ക്കൂ​​െ​ട്ടാ​രു​ക്കി മ​ല​ബാ​ർ അ​ടു​ക്ക​ള അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു

മസ്കത്ത്: രുചിയുടെ മേളമൊരുക്കിയ മലബാർ അടുക്കള അംഗങ്ങളുടെ ഒത്തുചേരലും ഭക്ഷ്യമേളയും ശ്രദ്ധേയമായി. വാദികബീർ െഡൽമൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ മലബാറി​െൻറ തനത് വിഭവങ്ങൾ ആസ്വദിക്കാനായിരുന്നു തിരക്കേറെയും. 
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഇരുനൂറിലധികം വിഭവങ്ങളാണ് അംഗങ്ങൾ തയാറാക്കി എത്തിച്ചത്. മുന്നൂറിലധികം പേർ സംബന്ധിച്ച പരിപാടി മലബാർ അടുക്കള ഡയറക്ടറും സീനിയർ അഡ്മിൻമാരിൽ ഒരാളുമായ യൂനുസ് പാലക്കുന്നി (ഖത്തർ) ഉദ്ഘാടനം ചെയ്തു. ദുബൈയിൽനിന്നെത്തിയ ഫൈസൽ കണ്ണോത്ത്, ഖത്തറിലെ മീഡിയ കോഒാഡിനേറ്ററായ അജ്മൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. നിജ ആസിഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്പോൺസർമാർക്ക് ഉപഹാരങ്ങളും നൽകി. ഉദ്ഘാടന ചടങ്ങിന് ശേഷം ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു. 
തുടർന്ന് ഹെന്ന, ഫേസ് പെയിൻറിങ് മത്സരങ്ങളും നടന്നു. തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളുമുണ്ടായി. റമീസ റസൽ, സുബിന റാസിക്, സജീന ഫിറോസ് എന്നിവർ ഹെന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. യാസർ അവതാരകനായിരുന്നു. ഒമാൻ കോഒാഡിനേറ്റർമാരായ നിജ ആസിഫ്, ബുഷ്റ സിദ്ദീഖ്, വാഹിദ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ നടത്തിയത്. 

 

Tags:    
News Summary - malabar adukkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.