നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ ‘മഹർജാൻ ചാവക്കാട് 2025’ പരിപാടിയിൽനിന്ന്
മസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ ‘മഹർജാൻ ചാവക്കാട് 2025’ മെഗാ ഇവന്റ് അൽ ഖുവൈറിലെ എം.ഒ.ഇ. ഡി ജി. ഓഡിറ്റോറിയത്തിൽ വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെ അരങ്ങേറി. മുഖ്യാതിഥി ഹിലാൽ അൽ ബുസൈദി ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനംചെയ്തു. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷതവഹിച്ചു. ഹമദ് അൽ സജ്ജാലി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിത്സൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. വിട പറഞ്ഞ മുൻ സെക്രട്ടറി ഉണ്ണി ആർട്സിന് അനുശോചനം രേഖപ്പെടുത്തി. സംഘടന സ്ഥാപകൻ വി.സി.കെ. ഷാഹുൽ, ട്രഷറർ മുഹമ്മദ് യാസീൻ, രക്ഷാധികാരി മുഹമ്മദുണ്ണി, വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ അസീസ്, പ്രോഗ്രാം കോഓർഡിനേറ്റർ സുബിൻ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി സ്വാഗതവും ജോയന്റ് സെക്രട്ടറി ഫൈസൽ വലിയകത്ത് നന്ദിയും പറഞ്ഞു. നിഷ്മ സനോജും അഫ്സീന അഷ്റഫും പ്രോഗ്രാം നിയന്ത്രിച്ചു.
32 വർഷം തുടർച്ചയായി രക്തദാനം നടത്തുകയും മറ്റു ജീവ കാരുണ്യ പ്രവർത്തനത്തിനും സുബ്രഹ്മണ്യനെയും 15 വർഷത്തെ സാമൂഹിക സാംസ്കാരിക കാരുണ്യ സേവനത്തിന് മുഹമ്മദ് യാസീനെയും ആദരിച്ചു. തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മറ്റു ഒമാനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് കലാപരിപാടികൾ നടത്തി. സദ്യയും ഒരുക്കിയിരുന്നു.
വ്യത്യസ്തമായ താളമേളങ്ങളോടെ മസ്കത്ത് പഞ്ചവാദ്യസംഘം നടത്തിയ പഞ്ചവാദ്യം, നവരസ മ്യൂസിക് ബാന്റിന്റെ ഗാനമേള, മെന്റലിസ്റ്റ് സുജിത്തന്റെ മെന്റലിസം, തിരുവാതിര കളി, കളരിപ്പയറ്റ്, ഭരതനാട്യം, നൃത്ത നൃത്യങ്ങൾ, ഗസൽ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കൂടാതെ മുൻകാലങ്ങളിൽ ചർച്ചയായ ആവേശകരമായ ചക്ക ലേലവും കൂടിയായപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർക്ക് പറ്റാത്ത ഒരു ഘോഷമായി പരിപാടി.
ഉത്സവത്തിന് മീഡിയ കോർഡിനേറ്റർമാരായ മൻസൂർ, രാജീവ്, മറ്റു കമ്മിറ്റി ഭാരവാഹികളായ ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, സനോജ്, നസീർ ഒരുമനയൂർ, കെ.ആർ. ഷാജീവൻ, ടി.കെ.ബാബു, അബ്ദുൽ ഖാദർ, മുഹമ്മദ് അൻവർ, സലീം ഹമീദ്, ഗോവിന്ദൻ, ആർ.എം. ഫൈസൽ, സി.ജെ. ജോസ്, പി.കെ. സലീം, ഷഹീർ ഇത്തിക്കാട്ട്, ഷിഹാബുദ്ദീൻ അഹമ്മദ്, നിഹാദ് ഇല്ല്യാസ്, മൈമൂന കാദർ, ഗ്രീഷ്മ സുബിൻ, നീതു രാജീവ്, ഷെറീന അസീസ്, സരിത ഫൈസൽ, ഷാഹിന യാസീൻ, ഷഫീറ ആഷിക്ക്, സഫീന നസീർ, സമീറ മുഹമ്മദുണ്ണി, ജസ്ന മൻസൂർ, സുഫൈരിയ ഷിഹാബുദീൻ, മിസ്ന അസീസ്, അർഷ ആഷിക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.