വർണാഭമായി ‘മഹർജാൻ ചാവക്കാട് 2024’ ഉത്സവം’

മസ്‌കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്റർ നടത്തിയ ‘മഹർജാൻ ചാവക്കാട് 2024’ മെഗാ ഇവന്റ് ബർകയിൽ വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെ അരങ്ങേറി. മുഖ്യ അതിഥിയായ നടൻ ഡോ. താലിബ് മുഹമ്മദ് അൽ ബലൂഷി ഉദ്ഘാടനം ചെയ്​തു. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷതവഹിച്ചു. ചമൺമറഞ്ഞ മുൻ സെക്രട്ടറി ഉണ്ണി ആർട്‌സിന് അനുശോചനം രേഖപ്പെടുത്തി.

ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, രക്ഷാധികാരി മുഹമ്മദുണ്ണി, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ആഷിക്ക് മുഹമ്മദ് കുട്ടി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സുബിൻ സുധാകരൻ നന്ദയും പറഞ്ഞു.

തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മറ്റ് ഒമാനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് നടത്തിയ കലാപരിപാടികൾ 'മഹർജാൻ ചാവക്കാട് 2024' വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉണർവേകി. പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ മസ്‌കത്ത് പഞ്ചവാദ്യസംഘം നടത്തിയ ശിങ്കാരിമേളം, ഒപ്പന, തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, ഗിത്താർ പ്ലേ, വടവലിയും ആവേശകരമായ റെക്കോർഡ് സൃഷ്ട്ടിച്ച ചക്ക ലേലവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായി.

സുബിൻ സുധാകരന്റെ നേതൃത്വത്തിൽ ഒരുക്കു കൂട്ടിയ ഉത്സവത്തിന് മീഡിയ കോഓഡിനേറ്റർമാരായ മൻസൂർ, രാജീവ് കൂടാതെ മറ്റു കമ്മിറ്റി ഭാരവാഹികളായ സനോജ്, ഫൈസൽ വലിയകത്ത്, നസീർ ഒരുമനയൂർ, കെ.ആർ. ഷാജീവൻ, ടി.കെ. ബാബു, ഷഹീർ ഇത്തിക്കാട്ട്, ഷിഹാബുദീൻ അഹമ്മദ്, അബ്ദുൽ ഖാദർ, കെ.ബി. ശിഹാബ് , യദു കൃഷ്ണൻ, നിഹാദ് ഇല്ല്യാസ്, എ.സി. ഷാജി, എൻ.പി. ഷഫീർ, ഉൻഫാസ് ഒമറലി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - 'Maharjan Chavakkad 2024' Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.