മസ്കത്ത്: മദ്റസ ഫെസ്റ്റിൽ വാദികബീർ അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് കിരീടം. മജ്ലിസു തഅ്ലീമിൽ ഇസ്ലാമിയുടെ കീഴിൽ ഒമാനിൽ പ്രവർത്തിക്കുന്ന 19 മദ്റസകളിലെ വിദ്യാർഥികളാണ് കലാമത്സരങ്ങളിൽ മാറ്റുരച്ചത്. 80 പോയേൻറാടെയാണ് വാദി കബീർ മദ്റസ തുടർച്ചയായ രണ്ടാം വർഷവും ജേതാക്കളായത്. 70 പോയൻറ് നേടിയ ഹൈൽ മദ്റസ രണ്ടാം സ്ഥാനവും 51 പോയൻറ് നേടിയ അസൈബ മദ്റസ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗങ്ങളിലായി 21 ഇനങ്ങളിലാണ് മത്സരം നടന്നത്. 350ഒാളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജമാൽ മുഹിയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഷമീം, സിറാജ് ഞാളാട്ട്, പി.ബി സലീം, ഹസൻ, ഷൗക്കത്തലി, സുറൂർ, അൻവർ മാസ്റ്റർ, മുനീർ മാസ്റ്റർ എന്നിവർ സമ്മാനദാനം നടത്തി. ഷക്കീൽ അഹമ്മദ് സ്വാഗതവും ടി.പി. ജാഫർ നന്ദിയും പറഞ്ഞു.
ഫെസ്റ്റിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: കിഡീസ്- ഇശൽ ദുആ ഖാൻ (മെമ്മറി ടെസ്റ്റ് അറബി), നുഹ ഫാത്തിമ (ഇസ്ലാമിക ഗാനം), സാറ ശദാബ് (കഥ പറയൽ). സബ് ജൂനിയർ; അനാഹിദ പുലത്ത് (മെമ്മറി ടെസ്റ്റ് അറബി), വി.പി ഫാത്തിമ (ഇസ്ലാമിക ഗാനം), സയാന സമീൽ (ഖുർആൻ പാരായണം), ഹന്ന മർയം ഫസീം (ഖുർആൻ ഹിഫ്ദ്), ഹാസിഖ് ബിൻ അബ്ദുൽ മജീദ് (അറബി ഗാനം). ജൂനിയർ; ആലിയ അലി (ഖുർആൻ പാരായണം), ലിന (ഖുർആൻ ഹിഫ്ദ്), സഹ്ല നിസാർ (ഖുർആൻ ദർസ്), സൈനബ് സഹീർ (ഉപന്യാസം, മലയാളം പ്രസംഗം). സീനിയർ; ഹന ബിൻത് അബ്ദുസ്സലാം (ഖുർആൻ പാരായണം, ന്യൂസ് റീഡിങ്), ഇജാസ് അഹമ്മദ് ഹക്കീം (ഖുർആൻ ഹിഫ്ദ്), അമീൻ അഹ്സർ (ഉപന്യാസം), ഇൻസാഫ് ഷംസുദ്ദീൻ (മലയാളം പ്രസംഗം), ആലിയ തസ്ലീം (മാപ്പിള പാട്ട്). സംഘഗാന മത്സരം: കിഡീസ്, സബ് ജൂനിയർ, ജൂനിയർ (വാദി കബീർ മദ്റസ), സീനിയർ (അസൈബ മദ്റസ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.