സീബ് തഅ്ലീമുല് ഖുര്‍ആന്‍ മദ്റസയും ഐ.സി.എഫ് സീബ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘മദീന പൂന്തോപ്പ് 2022’ പരിപാടിയിൽ നിന്ന്
പരിപാടിയിൽനിന്ന്
മസ്കത്ത്: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തില്‍ സീബ് തഅ്ലീമുല് ഖുര്‍ആന്‍ മദ്റസയും ഐ.സി.എഫ് സീബ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച 'മദീന പൂന്തോപ്പ് 2022' സീബ് ബീച്ച് റോഡിലെ സദഫ് ഹാളില്‍ സമാപിച്ചു. നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
മദ്റസ വിദ്യാര്‍ഥികളുടെ കലാവിരുന്ന്, ദഫ് പ്രോഗ്രാം, ഖവാലി തുടങ്ങിയവയും കോയ കാപ്പാടിന്റെയും നിയാസ് കാന്തപുരത്തിന്റെയും ഇശല്‍ വിരുന്നും വിടല്‍ കെ. മൊയ്തുവിന്റെ ഗാനാലാപനവും പരിപാടിയെ ആകര്‍ഷണീയമാക്കി. ഖാരിഅ് നൂറുദ്ദീന്‍ സഖാഫിയുടെ സൂറത്തുല്‍ ഫാത്തിഹ പഠനം സദസ്സിന് ആത്മീയ അനുഭൂതി നല്കി. കഴിഞ്ഞ അധ്യയന വര്‍ഷം പൊതുപരീക്ഷയല് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. റാങ്ക് ജേതാക്കള്‍ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.