മബേല സൗഹൃദവേദി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മബേല ബദർ അൽ സമ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധതരം മെഡിക്കൽ ടെസ്റ്റുകൾ ഡോക്ടർ കൺസൽറ്റേഷൻ തുടങ്ങിയവ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഡോ. അഞ്ജനയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി കാൻസർ സ്ക്രീനിങ് ബോധവത്കരണ ക്ലാസും ഉൾപ്പെടുത്തിയിരുന്നു. സാമൂഹികപ്രവർത്തകരായ സി.പി. ശശി, സജീഷ്, അൻസാർ കുഞ്ഞുമോയ്ദീൻ, ഷെർളി മോൻ, പ്രജീഷ സജീഷ്, സോന ശശി, സുജിത്ത്, പ്രദീപ്, വിനോദ് കുമാർ, മിഥുൻ, സനൽ, അരുൺ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് ഒരു വർഷത്തേക്കുള്ള ഡിസ്കൗണ്ട് പ്രിവിലേജ് കാർഡും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.