Posted On
date_range Updated On
date_range മബേല ഈദ്ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹിനായുള്ള വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. തെരഞ്ഞെടുപ്പിന് ഈദ്ഗാഹ് രക്ഷാധികാരി അബ്ദുൽ ഖാദർ നേതൃത്വം വഹിച്ചു. സീബ്, ഹൈൽ, അൽ ഖുദ്, മബേല, ഹൽബാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് എളുപ്പം എത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ: ഫൈസൽ മാങ്ങാട്ടിൽ (ജന. കൺ), ഫൈസൽ ഇബ്രാഹിം (അസി. കൺ), നൗഫൽ കളത്തിൽ (ഫിനാൻസ് കോഡി), അസീബ് (മീഡിയ, പബ്ലിസിറ്റി), ഫാജിസ്, സിദ്ദീഖ് (നഗരി സജ്ജീകരണം), ഹാരിസ് തച്ചോത്ത് (സൗണ്ട്), ഷിബിലി (ട്രാഫിക്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.