മസ്കത്ത്: വടക്കൻ ബാത്തിന, ബുറൈമി ഗവർണറേറ്റുകളിലെ ചില ഇന്ധന സ്റ്റേഷനുകളിൽനിന്നുള്ള എം95 പെട്രോളിന് നിലവാരം കുറവാണെന്ന പരാതിയിൽ വിശദീകരണവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. പരാതിയിൽ വിശദമായ അന്വേഷണവും പരിശോധനകളും നടത്തിയതിെൻറ അടിസ്ഥാനത്തിൽ ഒരു ഇന്ധന ട്രക്കിൽ കണ്ടെത്തിയ മാലിന്യമാണ് പ്രശ്നകാരണമെന്ന് മനസ്സിലാക്കാൻ സാധിച്ചതായി മന്ത്രാലയം അധികൃതർ അറിയിച്ചു. സുഹാറിലെ റിഫൈനറിയിൽനിന്ന് വടക്കൻ ബാത്തിന, ബുറൈമി ഭാഗങ്ങളിലെ ചില ഇന്ധന സ്റ്റേഷനുകളിലേക്ക് ഇൗ ട്രക്കിലാണ് ഇന്ധനം കൊണ്ടുപോയത്. ഇൗ ഒരൊറ്റ ഷിപ്മെൻറിലാണ് പ്രശ്നം കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട മേഖലകളിലെ ഇന്ധന സ്റ്റേഷനുകളിൽനിന്ന് എം95 പിൻവലിക്കാൻ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രാലയം നേരത്തേ നിർദേശിച്ചി
രുന്നു. പിൻവലിച്ച സ്റ്റേഷനുകളിലെ ശേഖരണ സംവിധാനങ്ങളുടെ ശുചീകരണം പൂർത്തിയായി. ശുചീകരണത്തിന് ശേഷം പുതിയ സ്റ്റോക് എം95 എത്തിച്ചതായും അധികൃതർ അറിയിച്ചു. സംഭവം പരാതിക്കാരായ വാഹനയുടമകളുടെ താൽപര്യാർഥം തുടരന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.