മസ്കത്ത്: കർശനമായ നിരീക്ഷണത്തിെൻറയും ബോധവത്കരണത്തിെൻറയും ഫലമായി ഒമാനിൽ റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞു. അപകടങ്ങൾമൂലം മരിച്ചവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം, പരിക്കേറ്റവരുടെ എണ്ണത്തിൽ ചെറിയ വർധന ഉണ്ടെന്നും ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 2349 അപകടങ്ങളാണ് ഇൗ വർഷമുണ്ടായത്. കഴിഞ്ഞവർഷം സമാന കാലയളവിലുണ്ടായത് 2814 അപകടങ്ങളാണ്. ജൂണിൽ 380ഉം ജൂലൈയിൽ 360ഉം വാഹനാപകടങ്ങൾ നടന്നു. വാഹനാപകടങ്ങളെ തുടർന്നുള്ള മരണത്തിൽ 5.8 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം 397 ആയിരുന്ന മരണം 374 ആയാണ് കുറഞ്ഞത്. മരിച്ചവരിൽ 193 പുരുഷന്മാരടക്കം 244 പേർ സ്വദേശികളാണ്. 130 വിദേശികളും മരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാകെട്ട 246 സ്വദേശികളും 151 വിദേശികളുമാണ് മരിച്ചത്. പരിക്കേറ്റവരുടെ എണ്ണം രണ്ട് ശതമാനം വർധിച്ച് 1922 ആയിട്ടുണ്ട്. ഇതിൽ 515 പേരാണ് വിദേശികൾ. 54 ശതമാനം അപകടങ്ങളും പകൽസമയത്താണ് ഉണ്ടായതെന്നും കണക്കുകൾ പറയുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്, 30.8 ശതമാനം. തെക്കൻ ബാത്തിന, ദോഫാർ, വടക്കൻ ബാത്തിന എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ജൂലൈ അവസാനം വരെ 23.4 ശതമാനം കുറവുണ്ടായതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം 61904 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഇക്കുറി 47,417 രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം 46,581ൽനിന്ന് 35,788 ആയി കുറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ എണ്ണം 12,565ൽ നിന്ന് 8,158 ആയും കുറഞ്ഞപ്പോൾ റെൻറൽ വാഹനങ്ങളുടെ എണ്ണം 2240ൽനിന്ന് 2659 ആയി ഉയർന്നു. ടാക്സി, മോേട്ടാർബൈക്ക്, ഡിപ്ലോമാറ്റിക് വാഹനങ്ങൾ, ട്രാക്ടറുകൾ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ തുടങ്ങിയവയുടെ രജിസ്ട്രേഷനിലും കുറവുണ്ട്. ജൂലൈ അവസാനത്തെ കണക്കുപ്രകാരം 1,413,956 വാഹനങ്ങളാണ് ഒമാനിലെ നിരത്തുകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.