പ്രതീകാത്മക ചിത്രം

ന്യൂ​ന​മ​ർ​ദം; നാ​ളെ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്​: വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്ത്​ ന്യൂ​ന​മ​ർ​ദ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, വ​ട​ക്ക​ൻ ബ​ത്തി​ന, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്​​തേ​ക്കും. ക​ട​ൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് തീ​ര​ത്തും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Tags:    
News Summary - low pressure; Chance of rain from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.