സുഹാർ: ഒരു കുടക്കീഴില്‍ ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ലോട്ട്- വാല്യു ഷോപ്പിന്റെ ഏഴാമത്തെ ശാഖ സുഹാറിലെ ഫലജ് അൽ ഖബായിൽ തുറന്നു. പ്രാദേശിക സമൂഹത്തിന് താങ്ങാനാവുന്ന വിലയിൽ ചില്ലറ വിൽപന സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രധാന ചുവടവെപ്പാണിത്. ഉദ്ഘാടന ചടങ്ങിൽ നിരവധി ഉദ്യോഗസ്ഥർ, വിശിഷ്ട അതിഥികൾ, ഉപഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.ബിദായ, മാൾ ഓഫ് മസ്‌കത്ത്, വാദി ലവാമി, അമീറാത്ത് നുജും മാൾ, ബുറൈമി, സലാല എന്നിവിടങ്ങളിലാണ് ലോട്ടിന്റെ മറ്റ് ശാഖകളുള്ളത്.
നിരവധി വിഭാഗങ്ങളിലായി മികച്ച ആനുകൂല്യം നല്‍കുന്ന സ്‌റ്റോറുകളാണിവ. വിവിധ വിഭാഗങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ക്ക് മാത്രമായുള്ള സെക്ഷനുകളുണ്ട്. വീട്ടിലെ അവശ്യവസ്തുക്കള്‍, അടുക്കള ഉപകരണങ്ങള്‍, ശൗചാലയ വസ്തുക്കള്‍, യാത്രാ അനുബന്ധോപകരണങ്ങള്‍, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ വിശാലശേഖരമുണ്ട്. 350 ബൈസയില്‍ താഴെ ലഭിക്കുന്ന വീട്ടുപകരണങ്ങളുടെ പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ഓരോ കാലത്തെയും പുതിയ ഫാഷന്‍ വസ്ത്രങ്ങളും ഫൂട് വെയറും ആഭരണങ്ങളും സ്ത്രീകളുടെ ബാഗുകളും ലഭിക്കും.
വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി ഏഴാമത് ശാഖ സുഹാർ ഫലാജ് അൽ ഖബായിലിൽ തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമണ്ടെന്ന് ലോട്ടിന്റെ മുതിർന്ന വക്താവ് പറഞ്ഞു. ഓരോ പുതിയ സ്റ്റോറിലും, ഞങ്ങളുടെ മൂല്യവത്തായ ഉപഭോക്താക്കൾക്ക് ഗുണനിലവാരവും അസാധാരണവുമായ റീട്ടെയിൽ അനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. ഞങ്ങളുടെ ഷോപ്പർമാരുമായും ഒമാനിലെ പ്രാദേശിക സമൂഹങ്ങളുമായും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഇത് എല്ലാവർക്കും ബജറ്റ് സൗഹൃദ ഷോപ്പിങ് അനുഭവം നൽകുന്നുവെന്നും അദേഹം പറഞ്ഞു.
പ്രവാസികളുടെയും പൗരന്മാരുടെയും ഷോപ്പിങ് അനുഭവം പുനര്‍നിര്‍വചിക്കാന്‍ സജ്ജീകരിച്ചവയാണ് ലോട്ട് സ്‌റ്റോറുകള്‍. സമാന്തരങ്ങളില്ലാത്ത മൂല്യം, സൗകര്യം, സ്‌റ്റൈല്‍, ചെലവ് കുറഞ്ഞ ഷോപ്പിങ് പരിഹാരങ്ങള്‍ തുടങ്ങിയവ ഒമാനില്‍ ഉടനീളം ലോട്ട് സ്‌റ്റോര്‍ നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.