ലബനീസ് ഗായിക മാജിദ അൽ റൂമിയെ അൽ ബറാക്ക കൊട്ടാരത്തിൽ പ്രഥമ വനിത അസ്സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി സ്വീകരിച്ചപ്പോൾ
മസ്കത്ത്: റോയൽ ഓപ്പറ ഹൗസിൽ പരിപാടി അവതരിപ്പിച്ച ലബനീസ് ഗായിക മാജിദ അൽ റൂമി അൽ ബറാക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഒമാനും ലബനാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച്, പ്രത്യേകിച്ചും സാംസ്കാരിക, കലാ, സാമൂഹിക മേഖലകളിലെ ബന്ധങ്ങളെക്കുറിച്ച് പ്രഥമ വനിത ചർച്ച ചെയ്തു. കരിയറിനെ കുറിച്ച് സംസാരിക്കുകയും സുൽത്താനേറ്റിൽ എത്തിയതിനുശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും അഭിനന്ദനത്തിനും സന്തോഷവും നന്ദിയും മാജിദ അൽ റൂമി പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വിൽ അംബാസഡർ കൂടിയാണ് മാജിദ അൽ റൂമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.