ഒമാനിലെ ഫലജുകളിൽ ഒന്ന്
മസ്കത്ത്: ജൂലൈയിൽ രാജ്യത്ത് മൊത്തം പുതുതായി 725 വാട്ടർ ലൈസൻസുകൾ അനുവദിച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കിണറുകൾ, തടയണകൾ, ഫലജുകൾ എന്നിവയടക്കം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകളിലാണ് അധികൃതർ നടപടി സ്വീകരിച്ചത്. കിണർ കുഴിക്കുന്നതിനുള്ള അപേക്ഷകൾ, വിവിധ ഗവർണറേറ്റുകളിലെ വികസന പദ്ധതികൾ എന്നിവ ലൈസൻസുകളിൽ ഉൾപ്പെടും. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ദാഹിറയിൽ 180, ദാഖിലിയയിൽ 156, നോർത്ത് ശർഖിയയിൽ 104, നോർത്ത് ബത്തിനയിൽ 87, സൗത്ത് ബത്തിനയിൽ 67, ബുറൈമിയിൽ 54, മസ്കത്തിൽ 34, സൗത്ത് ശർഖിയയിൽ 20, അൽ വുസ്തയിൽ 12, മുസന്ദത്തിൽ ഏഴ്, ദോഫാറിൽ നാല് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.