പിടികൂടിയ പടക്കങ്ങൾ
Posted On
date_range Updated On
date_range ബർകയിൽ വൻതോതിൽ പടക്കശേഖരം പിടികൂടി
മസ്കത്ത്: ബർക വിലായത്തിൽനിന്ന് വൻതോതിൽ പടക്ക ശേഖരം ഒമാൻ കസ്റ്റംസ് പിടിച്ചെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസിനെ പ്രതിനിധീകരിച്ച് കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് വകുപ്പാണ് പ്രവാസിയുടെ താമസ ഇടത്തിൽനിന്ന് 1,500-ലധികം പടക്കപ്പെട്ടികൾ പിടിച്ചെടുത്തത്.
വിദേശ തൊഴിലാളികൾ ഉപയോഗിക്കുന്ന സ്ഥലത്ത് അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ റെയ്ഡിന്റെ വിഡിയോ അധികൃതർ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.