മസ്കത്ത്: ഒമാനി തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന കമ്പനികൾക്ക് പ്രവാസി വർക്ക് പെർമിറ്റിൽ 30 ശതമാനം കിഴിവ് നൽകുമെന്ന തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഒമാനൈസേഷന്‍ മുൻഗണന നൽകുന്ന കമ്പനികളെ പിന്തുണക്കുന്നതിനായി വേഗത്തിലുള്ള ഇടപാട് പ്രോസസ്സിങ്, കാര്യക്ഷമമായ ജോലി നടപടിക്രമങ്ങൾ, തൊഴിൽ ലൈസൻസ് ഫീസിൽ 30 ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് മന്ത്രാലയം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒമാനൈസേഷൻ നിരക്കിൽ പ്രതിജ്ഞാബദ്ധരായ കമ്പനികൾക്ക് ഞങ്ങൾ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് പ്രാദേശിക റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ തൊഴില്‍ മന്ത്രി പ്രൊഫ. ഡോ. മഹദ് ബിന്‍ സഈദ് ബൂവൈനി പറഞ്ഞു.
ഇടപാടുകളുടെയും ജോലിയുടെയും പൂർത്തീകരണം വേഗത്തിലാക്കുക, തൊഴിൽ ലൈസൻസുകളുടെ മൂല്യത്തിൽ 30 ശതമാനം കിഴിവ് നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിൽ സഹായിക്കുന്നതിന് സേവനങ്ങൾ അവസാനിപ്പിച്ച കമ്പനികളുമായും വ്യക്തികളുമായും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.