കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഗുരുദർശനവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിെൻറ ദാർശനിക കൃതിയായ ആത്മോപദേശശതകത്തിെൻറ പ്രചാരണാർഥം ആത്മോപദേശശതകം ആലാപന മത്സരം സംഘടിപ്പിച്ചു. മംഗഫ് ഉദയ പണിക്കർ നഗറിൽ നടന്ന പരിപാടിയിൽ ഒന്നുമുതൽ 25 വരെ മന്ത്രങ്ങളുടെ ആലാപന മത്സരത്തിൽ ഏഴു പ്രാദേശിക ടീമുകളിൽ നിന്ന് ആയി 82 അംഗങ്ങൾ പങ്കെടുത്തു. റിഗ്ഗയ്, ഫഹാഹീൽ, ഹസ്സാവി പ്രാദേശിക സമിതികൾ യഥാക്രമം വിജയികളായി. സാരഥി ഉപാധ്യക്ഷനും ആത്മോപദേശ ശതകത്തിെൻറ കുവൈത്തിലെ പ്രചാരകനുമായ വിനോദ് കുമാർ വാരണപള്ളിയുമായി സംവാദവും സംഘടിപ്പിച്ചു. പരിപാടിക്കായി പ്രയത്നിച്ച ആർ. ഉണ്ണികൃഷ്ണന് ഉപഹാരം നൽകി.
ഗുരുദർശന വേദി ചീഫ് കോഒാഡിനേറ്റർ ജെ. അജയകുമാർ അധ്യക്ഷത വഹിച്ചു. സാരഥി പ്രസിഡൻറ് കെ.വി. സുഗുണൻ ഉദ്ഘാടനം ചെയ്തു. സാരഥി രക്ഷാധികാരി സുരേഷ് കൊച്ചേത്ത്, ജനറൽ സെക്രട്ടറി കെ.ആർ. അജി, ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, വൈസ് ചെയർമാൻ സജീവ് നാരായണൻ, ഉപദേശക സമിതി അംഗം സുരേഷ് വെള്ളാപ്പള്ളി, വനിതാവേദി അധ്യക്ഷ രാധ ഗോപിനാഥ്, ഏരിയ കോഒാഡിനേറ്റർ റനീഷ് ബാബു എന്നിവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ എം.കെ. ബിനു സ്വാഗതവും ബി. അനിത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.