ബാബു കുറ്റ്യാടി, ഹുസൈൻ കാച്ചിലോടി,
രാജൻ നരിപ്പറ്റ
കെ.എസ്.കെ സലാലക്ക് പുതിയ ഭാരവാഹികൾ
സലാല: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ജനറൽ ബോഡിയിൽ ഇഖ്ബാൽ മേത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഷാജി പി. ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. ബാബു അനുശോചനപ്രമേയം അവതരിപ്പിച്ചു. കരുണൻ ചീക്കോന്ന്, ബാബു കുറ്റ്യാടി, ഹുസൈൻ കാച്ചിലോടി, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. ഷാജി പി. ശ്രീധർ സ്വാഗതവും രാജൻ നരിപ്പറ്റ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബാബു കുറ്റ്യാടി (പ്രസി), എം.കെ. ദാസൻ, ഇസ്മായിൽ പയ്യോളി (വൈ. പ്രസി), ഹുസൈൻ കാച്ചിലോടി (ജന. സെക്ര), പ്രശാന്ത് പുതുപ്പണം, ദീപക്ക് (ജോ. സെക്ര), രാജൻ നരിപ്പറ്റ (ട്രഷ), ഡോ. ഷാജി പി. ശ്രീധർ (രക്ഷാ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.