Posted On
date_range Updated On
date_range കെ.എസ്.കെ ഫുഡ് ഫെസ്റ്റ് നാളെ
സലാല: കോഴിക്കോട് ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കെ.എസ്.കെ സലാല ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ സലാല സെന്ററിലുള്ള അൽഇത്തിഹാദ് ക്ലബ് മൈതാനിയിലാണ് ഫെസ്റ്റ്. കോൺസുലാർ ഏജന്റ് ഡോ.കെ സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒ.അബ്ദുൽ ഗഫൂർ, ശ്രീജിത്ത് എടച്ചേരി, മുഹമ്മദ് റാഫി, രഞ്ചിത് സിങ് എന്നിവർ സംബന്ധിക്കും.വൈവിധ്യമാർന്ന കോഴിക്കോടൻ പലഹാരങ്ങളാണ് മേളയിൽ ഒരുക്കുക കല്ലായി, പാളയം, വലിയങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ പേരുകളിലുള്ള സ്റ്റാളുകളാണ് പ്രവർത്തിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മേള ഒരുക്കുന്നതെന്ന് സംഘാടകർഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.