മസ്കത്ത്: വിവാദത്തിന് ഉപയോഗിച്ച് കലയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുകയാണ് സ ാഹിത്യമെന്ന പേരില്‍ ചിലര്‍ ചെയ്യുന്നതെന്ന് എഴുത്തുകാരി കെ.പി. സുധീര. ‘കിതാബ്’ നാടക വി വാദം അനാവശ്യമാണ്. മുസ്ലിംപള്ളികളിലെ ആരാധനക്കായി ക്ഷണിക്കുക എന്നതാണ് ബാങ്ക് വിളി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾ ബാങ്ക് വിളിക്കുക എന്നത് ഇസ്ലാമില്‍ ഇല്ലാത്തതും മുസ്ലിംസ്ത്രീകള്‍ അത്തരമൊരു ആവശ്യവുമായി വരാത്തതുമാണ്. ‘കിതാബ്’നാടകത്തെ എതിർത്തുകൊണ്ട് അതിനെ ശ്രദ്ധേയമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
കലകളില്‍ വിവാദ ഭാഗങ്ങള്‍ കുത്തിച്ചെലുത്തുന്നത് കുപ്രസിദ്ധി ആഗ്രഹിക്കുന്നവരാണ്.ഏതു വിഷയത്തെയും മതവുമായി കൂട്ടിക്കുഴച്ച് തല്പരകക്ഷികള് മുതലെടുക്കാനിറങ്ങുന്നതാണ് കുഴപ്പങ്ങള്‍ക്ക് വിത്ത് പാകുന്നതെന്നും സുധീര ചൂണ്ടിക്കാട്ടി. എഴുത്തുകാര്‍ക്ക് സാഹിത്യത്തോട് പ്രതിബദ്ധത ഉണ്ടായിരിക്കണം. സാഹിത്യമായിരിക്കണം അവരുടെ പ്രമാണം. എഴുത്തുകാര്‍ സെലിബ്രിറ്റിയാകാന്‍ ശ്രമിക്കുന്നതാണ് ദീപാനിശാന്ത്-ശ്രീ ചിത്രന് വിവാദം തെളിയിക്കുന്നത്. കവിത എഴുതാനറിയാത്തവര്‍ എന്തിനാണ് കവിതയുടെ പിറകില്‍പോയി പരിഹാസ്യരാവുന്നത്.കവിത മോഷണ വിവാദ പാശ്ചാത്തലത്തില്‍ സ്കൂൾ യുവജനോത്സവത്തില്‍ വിധി കര്ത്താവാവുന്നതില്നിന്ന് ദീപ മാറിനില്ക്കണമായിരുന്നു. എന്നാൽ, വിധികർത്താക്കളിൽ അവർ ഇടം പിടിച്ചത് വിവാദമുണ്ടാകുന്നതിന് മുേമ്പ തയാറാക്കിയ പട്ടിക പ്രകാരമാണ്. ദീപ നിശാന്തിനെ ഇനിയും വേട്ടയാടേണ്ടതില്ലെന്നും കെ.പി. സുധീര കൂട്ടിച്ചേര്‍ത്തു.
ഒരു തവണ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നിപ്പിക്കുന്നതാണ് ഒമാന്‍ നല്കുന്ന അനുഭവമെന്ന് സുധീര പറഞ്ഞു. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഒമാനിലുള്ളവരുടെ ആതിഥേയ രീതി സ്നേഹം വാരിക്കോരി നല്‍കും വിധമാണ്.അടുത്തിടെയായി രണ്ടാം തവണയാണ് ഒമാന്‍ സന്ദര്‍ശിക്കുന്നത്.സ്വരാജ്യത്തെ സ്നേഹിക്കുന്നതില്‍ ഒമാനികള്‍ കാണിക്കുന്ന മാതൃകയും സംസ്കാരം കൈമോശം വരാതെ മറ്റുള്ളവരെ ഉൾക്കൊള്ളാന്‍ കാണിക്കുന്ന വിശാലതയും എടുത്തു പറയേണ്ടവയാണ്. പഴമയെ നിലനിര്‍ത്തി നാഗരികതക്കും പൗരാണികതക്കും പ്രാധാന്യം നല്കി അതിലെ നന്മകള് സ്വാംശ്വീകരിക്കുന്നതാണ് ഒമാന്‍ രീതി. ഒമാനികള്‍ നല്കിയ സ്നേഹവും സ്വീകരണവും ഏറെ സന്തോഷം പകരുന്നവയാണ്. വായനയെ സ്നേഹിക്കുന്ന ജനതയാണ് ഇവിടെയും എന്നാണ് ഇത് തെളിയിക്കുന്നതെന്നും സുധീര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.